പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: പ്രധാനമന്ത്രിയായതിനുശേഷം നരേന്ദ്രമോദി ആദ്യമായി ഇന്ന് കോഴിക്കോട്ടെത്തുന്നു.സെന്ററ് ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ കേന്ദ്ര സംസ്ഥാന ആയുഷ് വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ആഗോള ആയുര്‍വേദ സമ്മേളനത്തില്‍ നരേന്ദ്രമോദി പങ്കെടുക്കും.

ഉച്ചയ്ക്ക് 12 ന് സ്വപ്‌നനഗരയില്‍ നടക്കുന്ന വിഷന്‍ കോണ്‍ക്ലേവ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപത് യശോ നായ്ക്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11 മണിയോടെ കരിപ്പൂരില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം വെസ്റ്റ്ഹില്‍ വിക്രം മൈതാനിയിലെത്തുന്ന പ്രധാനമന്ത്രിയെ ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, പി.എസ്. ശ്രീധരന്‍ പിള്ള, കെ.സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍, അഡ്വ. കെ.പി, പ്രകാശ് ബാബു, മേയര്‍ വി.കെ.സി, മമ്മദ്‌കോയ, എം.കെ. രാഘവന്‍ എം.പി. എ.പ്രദീപ്കുമാര്‍ എം.എല്‍.എ., പ്രോട്ടോക്കോള്‍ ഓഫീസര്‍ എ.കെ. മുസ്തഫ, സിറ്റി പോലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ ബിജെപി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സ്വീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വപ്‌ന നഗരിയിലെ സമ്മേളനത്തിന് ശേഷം പ്രധാനമന്ത്രി കോയമ്പത്തൂരിലേക്ക് തിരിക്കും. 3.40 ന് നടക്കുന്ന ചടങ്ങില്‍ ഇഎസ്‌ഐ ആശുപത്രിയുടെയും മെഡിക്കല്‍ കോളജിന്റെയും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. വൈകിട്ട് 5 മണിക്ക് കോയമ്പത്തൂര്‍ കൊഡീഷിയമൈതാനത്ത് ബിജെപി സംഘടിപ്പിക്കുന്ന റാലി പ്രധാനമന്ത്രി ഉദ്ഘാടനംചെയ്യും.

Top