അന്‍വര്‍ കേരള രാഷ്ട്രീയത്തില്‍ ഒറ്റുകാശ് കൈപ്പറ്റുന്ന യൂദാസ് ! യുഡിഎഫിൽ നിന്നും ഡീൽ ! മറിഞ്ഞത് കോടികള്‍: പി സരിന്‍

പാലക്കാട്: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ ആഞ്ഞടിച്ച് പാലക്കാട് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന്‍. ഒറ്റുകാശ് കൈപ്പറ്റുന്ന യൂദാസാണ് പിവി അന്വട് . കേരള രാഷ്ട്രീയത്തില്‍ അന്‍വര്‍ ഡീലുകാരനായി മാറി. അന്‍വര്‍ മുന്നോട്ടുവെച്ച ഡീല്‍ യുഡിഎഫ് അംഗീകരിച്ചിട്ടുണ്ടാകും. അതിന് പിന്നില്‍ മറിഞ്ഞത് കോടികളാണെന്നും സരിന്‍ ആരോപിച്ചു.യുഡിഎഫില്‍ നിന്ന് അന്‍വറിന് രാഷ്ട്രീയ നിര്‍ദേശം കിട്ടി

അവസരവാദ രാഷ്ട്രീയത്തിന്റെ മാതൃകയാണ് അന്‍വറെന്നും സരിന്‍ വിമര്‍ശിച്ചു. ‘യഥാര്‍ത്ഥത്തില്‍ പേടിക്കേണ്ടത് ഇടതുപക്ഷമായിരുന്നു. ഞങ്ങളാരും സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ അന്‍വറിനോട് പറഞ്ഞിട്ടില്ല. പക്ഷെ പേടി യുഡിഎഫിനാണ്. അന്‍വര്‍ യുഡിഎഫില്‍ എത്തും. വോട്ടെടുപ്പിന്റെ തലേ ദിവസമെങ്കിലും അത് സംഭവിക്കും. ഞാന്‍ എന്റെ രാഷ്ട്രീയം കൊണ്ടാണ് യുഡിഎഫ് വിട്ടത്, വ്യക്തിപരമായ ആവശ്യത്തിനല്ല. കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ വരാതിരിക്കട്ടെ. അങ്ങനെ വന്നാല്‍ ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോട് ബഹുമാനം കുറയും. ജനങ്ങള്‍ വോട്ടിലൂടെ മറുപടി പറയും’, സരിന്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021ല്‍ ബിജെപിയെ പേടിച്ച് ഇടതുപക്ഷം ഷാഫിക്ക് വോട്ട് ചെയ്‌തെന്നും സരിന്‍ ആവര്‍ത്തിച്ചു. ‘ആ ഇടതുപക്ഷത്തെ ഷാഫി വഞ്ചിച്ചു. നിഷേധിക്കാന്‍ പോകുന്നത് 2021ല്‍ ഇടതുപക്ഷം ഷാഫിക്കനുകൂലമായി ചെയ്ത വോട്ടാണ്. 2021ല്‍ ജനാധിപത്യ കേരളത്തിന് വേണ്ടിയാണ് ഇടതുപക്ഷം വോട്ട് മറിച്ചത്.

ജനകീയ മുഖങ്ങളെ ഷാഫി നഗരസഭ തിരഞ്ഞെടുപ്പില്‍ നിന്ന് അകറ്റുകയാണ്. ബിജെപിയുമായുള്ള ഡീലാണ് ഇതിന് പിന്നില്‍. ഇതിന്റെ പേരില്‍ പലരും പാര്‍ട്ടി വിട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ സഹാനുഭൂതി ഇല്ലായിരുന്നെങ്കില്‍ ഷാഫി എന്നേ തോറ്റു പോകുമായിരുന്നു’, സരിന്‍ കൂട്ടിച്ചേര്‍ത്തു.

Top