സാഹിത്യകാരി പി വത്സല അന്തരിച്ചു; വിടവാങ്ങിയത് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേത്രി

കോഴിക്കോട്: സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. കോഴിക്കോട് മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി പുരസ്കാരവും വത്സലയുടെ അക്ഷരങ്ങളെതേടിയെത്തിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, സി വി കുഞ്ഞിരാമന്‍ സ്മാരക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കാനങ്ങോട്ട് ചന്തുവിന്റെയും പത്മാതിയുടെയും മകളായി 1938 ഏപ്രില്‍ നാലിന് കോഴിക്കോട്ടാണ് പി വത്സലയുടെ ജനനം.

നെല്ല് ആണ് ആദ്യ നോവല്‍. നിഴലുറങ്ങുന്ന വഴികള്‍, നെല്ല്, ആഗ്‌നേയം, അരക്കില്ലം, ഗൗതമന്‍, പാളയം, ചാവേര്‍, കൂമന്‍കൊല്ലി, നമ്പറുകള്‍, വിലാപം, പഴയപുതിയ നഗരം, ആനവേട്ടക്കാരന്‍, അനുപമയുടെ കാ?വ?ല്‍ക്കാ?ര?ന്‍, ഉണിക്കോരന്‍ ചതോപാധ്യായ, ഉച്ചയുടെ നിഴല്‍, കറുത്ത മഴപെയ്യുന്ന താഴ്വര, തകര്‍ച്ച എന്നിവയാണ് പ്രധാനകൃതികള്‍. നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിനായിരുന്നു സാഹിത്യ അക്കാദമി അവാര്‍ഡ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top