കളഞ്ഞ് കിട്ടിയ മൊബൈലിലെ മെമ്മറി കാര്‍ഡില്‍ ഇരുപത്തിരണ്ട്കാരിയുടെ ഫോട്ടോ; ലൈക്ക് കിട്ടാനായി യുവതിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ട യുവാവിന് തടവ്

ദുബായ്: കളഞ്ഞുകിട്ടിയ സ്മാര്‍ട്ട് ഫോണിലെ മെമ്മറി കാര്‍ഡ് മോഷ്ടിക്കുകയും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതും ലൈക്ക് കിട്ടാനും വേണ്ടി യുവതിയുടെ ചിത്രങ്ങള്‍ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത പാക്ക് പൗരന് ആറു മാസം തടവ്.

22 വയസുള്ള അമേരിക്കന്‍ പൗരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനിയുടെ ശുചീകരണ തൊഴിലാളിയായ പാക്ക് സ്വദേശിക്കെതിരെ പൊലീസ് കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

28 വയസുള്ള പാക്ക് പൗരനാണ് പ്രതി. ആറു മാസത്തെ തടവ് ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും ഫെയ്സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

സംഭവം ഇങ്ങനെ: വിമാനം വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയായ പാക്ക് പൗരന് ഒരു സ്മാര്‍ട്ട് ഫോണ്‍ കളഞ്ഞു കിട്ടി. ഫോണിലെ മെമ്മറി കാര്‍ഡ് എടുത്ത ശേഷം ഫോണ്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന് കൈമാറി. ഡ്യൂട്ടിക്ക് ശേഷം മോഷ്ടിച്ച മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ ഇടുകയും ഫോണിന്റെ ഉടമസ്ഥയായ പെണ്‍കുട്ടിയുടെ ചിത്രങ്ങളും സെല്‍ഫിയുമെല്ലാം ഇയാള്‍ പരിശോധിക്കുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ലെബനനിലേക്കുള്ള യാത്രയ്ക്കിടെ, അംഗോള-ദുബൈ വിമാനത്തില്‍ വച്ചാണ് യുവതിയുടെ ഫോണ്‍ നഷ്ടമായത്. ഫോണില്ലാതെ യുവതി യാത്ര തുടരുകയും ചെയ്തു.

പിന്നീട്, ദുബൈ വിമാന അധികൃതര്‍ യുവതിയുടെ ഫോണ്‍ ലെബനനിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ട കാര്യം വ്യക്തമായി. മൂന്ന് ആഴ്ചയ്ക്കു ശേഷം ഒരു സുഹൃത്താണ് യുവതിയുടെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ മറ്റൊരു വ്യക്തിയുടെ അക്കൗണ്ടില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ യുവതി ദുബൈ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പൊലീസ് ശുചീകരണ തൊഴിലാളിയെ പിടികൂടുകയുമായിരുന്നു.

Top