ലോകം മൊത്തം കൈവിട്ടു !!ഇന്ത്യക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

ഇസ്ലാമാബാദ്: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ച ഇന്ത്യയുടെ തീരുമാനത്തിനെതിരെയാണ് പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.ഇന്ത്യയ്‌ക്കെതിരെ നിയമപേരാട്ടത്തിന് ഒരുങ്ങുകയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച് പാക് മാധ്യമമായ അറീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാ നിയമ വിഷയങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തതെന്ന് ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും വിഷയത്തില്‍ ഇടപെടില്ലെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു.

അമേരിക്ക കൂടി ഇന്ത്യന്‍ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന്‍ കൂടുതല്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. ആര്‍ട്ടിക്കിള്‍ 370 ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. പാക്കിസ്ഥാന് അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി എസ്പറാണ് യു.എസ് നിലപാട് അറിയിച്ചത്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി എസ്പര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. കശ്മീരിലൂടെയുള്ള അതിര്‍ത്തി കടന്നുള്ള തീവ്രവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രാജ്‌നാഥ് സിംഗ് യു.എസ് പ്രതിരോധ സെക്രട്ടറിയെ അറിയിച്ചു. നേരത്തെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലും ഇന്ത്യന്‍ നിലപാടിന് അംഗീകാരം ലഭിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു യു.എന്‍ നിലപാട്. ഇപ്പോള്‍ അമേരിക്ക കൂടി പിന്തുണ അറിയിച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ നിലപാടിന് കൂടുതല്‍ പിന്തുണ ലഭിക്കുകയാണ്. പാക് പ്രതിരോധം കൂടുതല്‍ ദുര്‍ബലമാവുകയുമാണ്.

നേരത്തേ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ചർച്ചയിൽ മാധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോടാവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രവിദേശകാര്യമന്ത്രാലയം ഈ വെളിപ്പെടുത്തൽ പൂർണമായും നിഷേധിച്ചു. കശ്മീർ പ്രശ്നം ഉഭയകക്ഷിപ്രകാരം മാത്രമേ പരിഹരിക്കാനാകൂ എന്നും, മൂന്നാമതൊരാൾ ഇതിനിടയിലുണ്ടാകില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഇമ്രാൻ ഖാനോടും ഡോണൾഡ് ട്രംപ് സംസാരിച്ചു. മേഖലയിലെ സമാധാനത്തിന് ഭീഷണികളുണ്ടെന്ന് ഇമ്രാൻ വൈറ്റ് ഹൗസിനെ അറിയിച്ചുവെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

ഇന്ത്യക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ച് ഇമ്രാൻ ഖാൻ ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, നിലപാട് കടുപ്പിക്കുകയാണ് ഇന്ത്യ. ആണവായുധം ആദ്യം പ്രയോഗിക്കില്ല എന്ന നിലപാടിൽ നിന്ന് ഇന്ത്യയ്ക്ക് പിറകോട്ട് പോകാൻ അവകാശമുണ്ടെന്ന് രാജ്‍നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞത് ഇനി പാക് അധീനകശ്മീരിനെ മോചിപ്പിക്കുമെന്നാണ്. 1947- മുതൽ ഈ പ്രദേശം പാകിസ്ഥാന് കീഴിലാണ്.

Top