ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങും’; പരസ്യഭീഷണിയുമായി പാകിസ്ഥാന്‍; വെള്ളത്തില്‍ തൊട്ട് കളിക്കരുത്

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ പരസ്യഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിന്ധു നദീജല കരാര്‍ നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഭീഷണി.

എആര്‍വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഖ്വാജ ആസിഫ് ഭീഷണി മുഴക്കിയത്.’നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോദ്ധ്യപ്പെടുന്ന നിമിഷം നമ്മള്‍ ഇന്ത്യയ്ക്കെതിരെ യുദ്ധത്തിനിറങ്ങും. അതില്‍ യാതൊരു സംശയവുമില്ല. ജലവിതരണം തടസപ്പെടുത്താന്‍ ഇന്ത്യ അസാധാരണ വേഗത്തില്‍ നീങ്ങുന്നുവെന്ന് തെളിവ് ലഭിച്ചാല്‍ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കും’- ഖ്വാജ ആസിഫ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2025 ഏപ്രിലില്‍ 26പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് 1960ലെ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അതിര്‍ത്തി കടന്നുള്‌ല ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ വിശ്വസനീയവും ശക്തവുമായ നടപടികള്‍ സ്വീകരിക്കുന്നതുവരെ കരാര്‍ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.

ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിലുണ്ടാക്കിയ കരാര്‍ പ്രകാരം സിന്ധു നദിയിലെ 80 ശതമാനം വെള്ളവും കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാകിസ്ഥാന് അനുമതിയുണ്ട്. എന്നാല്‍, വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പാക് സര്‍ക്കാരിന്റെ കടുത്ത പരാജയമാണ് നിലവിലെ ജലക്ഷാമത്തിന് കാരണമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര പരാജയം മറച്ചുവയ്ക്കാനാണ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ശ്രമമെന്നും ഇവര്‍ പറയുന്നു

 

Top