പ്രതിഷേധങ്ങൾ പാകിസ്താനുവേണ്ടിയോ ? സിഎഎ പ്രതിഷേധത്തിനിടെ പാകിസ്താൻ സിന്ദാബാദ് മുഴക്കി യുവതി.

ബെംഗളൂരു: ബെംഗളൂരുവില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ സ്‌റ്റേജില്‍ വിദ്യാര്‍ഥിനി പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കി. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയിലാണ് അമൂല്യ ലിയോണ എന്ന വിദ്യാര്‍ഥിനി വേദിയിലെത്തി പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയ പെൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. പാകിസ്താൻ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ അമൂല്യ ലിയോണ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

ബെംഗളൂരു ഫ്രീഡം പാർക്കിലായിരുന്നു ‘സേവ് കോൺസ്റ്റിറ്റ്യൂഷൻ’ എന്ന പരിപാടി നടന്നത്. ഒവൈസി വേദിയിൽ എത്തിയതിന് പിന്നാലെ സംസാരിക്കാനായി സംഘാടർ യുവതിയെ ക്ഷണിച്ചു. വേദിയിലെത്തിയ ഇവർ മൈക്ക് കൈയ്യിൽ എടുത്ത ശേഷം പാകിസ്താൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് ഏറ്റുചൊല്ലാൻ ഇവർ വേദിയിലുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവതിയുടെ അപ്രതീക്ഷിത നടപടിയിൽ സദസിലും വേദിയിലും ഉണ്ടായിരുന്നവർ ഞെട്ടിത്തരിച്ചു. തുടർന്ന് യുവതിയുടെ അടുത്തെത്തിയ ഒവൈസി മൈക്ക് പിടിച്ചു വാങ്ങുകയും യുവതിയെ തിരുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇവർ പാക് അനുകൂല മുദ്രാവാക്യം വീണ്ടും മുഴക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു, തുടർന്ന് പരിപാടിയെ അഭിസംബോധന ചെയ്ത സംസാരിച്ച ഒവൈസി പെൺകുട്ടിയോട് താൻ യോജിക്കുന്നില്ലെന്നും തനിക്കോ പാർട്ടിക്കോ അവരുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി. അവസാന ശ്വാസം വരെ ഭാരത് മാതാ കീ ജയ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസ് പറഞ്ഞു. യുവതിയുടെ ഉദ്ദേശമെദ്ദായിരുന്നുവെന്നതിനെ കുറിച്ച വിശദമായ അന്വേഷണം വേണമെന്ന് സംഘാടകർ ആവശ്യപ്പെട്ടു.

അതേസമയം യുവതിയുടെ നടപടിയില്‍ അസദുദ്ദീന്‍ ഉവൈസി പ്രതിഷേധം രേഖപ്പെടുത്തി. യുവതിയുടമായി തനിക്കോ തന്റെ പാര്‍ട്ടിക്കോ ബന്ധമില്ലെന്നും അവസാന ശ്വാസം വരെ ഭാരത് സിന്ദാബാദ് മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഉവൈസി വ്യക്തമാക്കി. അമൂല്യ ഇതിനുമുന്‍പും സമാനമായ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ടെന്നും ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.

Top