പാല ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയിടെ കാര്യത്തില്‍ അനിശ്ചിതത്വം. കേരള കോണ്‍ഗ്രസിന്റെ പക്ഷത്തുനിന്നും ജോസ് ടോം സമര്‍പ്പിച്ച രണ്ടു പത്രികയിലും പിഴവുണ്ടെന്നു പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. ജോസ് ടോം മത്സരിക്കുന്നത് പാര്‍ട്ടി ഭരണഘടനയ്‌ക്കെതിരാണെന്നും ജോസഫ് പ്രസ്താവിച്ചു. യുഡിഎഫ് നിര്‍ബന്ധിച്ചതുകൊണ്ടാണ് ജോസ് ടോമിനെ അംഗീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിഹ്നം നല്‍കില്ലെന്നു യുഡിഎഫ് യോഗത്തില്‍ അറിയിച്ചിരുന്നതാണ്. ജോസ് കെ.മാണി ഇപ്പോള്‍ ചെയ്യുന്നതെല്ലാം ദുരൂഹമാണെന്നും പി.ജെ.ജോസഫ് പറഞ്ഞു. അതേസമയം ജോസഫ് കണ്ടത്തിലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. ജോസഫ് പക്ഷം ആക്ഷേപം ഉന്നയിച്ചതിനാല്‍ ജോസ് ടോമിന്റെ നാമനിര്‍ദേശപത്രിക വരണാധികാരി വീണ്ടും പരിഗണിക്കുകയാണ്. ജോസ് ടോമിനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പരിഗണിക്കരുതെന്ന് ജോസഫ് പക്ഷം ജില്ലാ വരണാധികാരിയോട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ ചെയര്‍മാന്റെ അനുമതിപത്രം വേണമെന്ന് ഇവര്‍ നിലപാട് എടുത്തതോടെ ഭിന്നത കടുത്തതായി. ജോസ് ടോമിന്റെ ഫോമില്‍ ഒപ്പിട്ടതിനെചൊല്ലിയും തര്‍ക്കം ഉടലെടുത്തു. സീല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റേതല്ലെന്നും വാദമുയര്‍ന്നു. ഫോം ബിയില്‍ ഒപ്പിട്ട സ്റ്റീഫന്‍ ജോര്‍ജ് ഔദ്യോഗിക ഭാരവാഹിയല്ല. ജോസ് ടോമിന്റെ പത്രികയില്‍ നിരവധി 15 കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നും ആക്ഷേപമുയര്‍ന്നു.

Top