നേരിട്ട് പ്രചരണത്തിനിറങ്ങി പിണറായി വിജയൻ..!! ആൻ്റണിയെ ഇറക്കി പുതിയകളിക്ക് ഉമ്മൻ ചാണ്ടി; തന്ത്രങ്ങളുമായി ബിജെപിയും

കേരളത്തിൽ വിവിധ തലങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമേറുന്ന തെരഞ്ഞെടുപ്പായി പാലാ ഉപതെരഞ്ഞെടുപ്പ് മാറുന്നു. പ്രചാരണം കലാശക്കൊട്ടിലേക്ക് കടക്കുന്ന അവസരത്തിൽ ആവേശമേകാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും നാളെയെത്തും. ആന്റണിക്കൊപ്പം പിജെ ജോസഫും പാലായില്‍ യുഡിഎഫ് പ്രചരണ വേദിയിലുണ്ടാകും. ബിജെപി നേതാവ് വി മുരളീധര്‍ റാവുവും പ്രചാരണാര്‍ത്ഥം പാലായിലെത്തും മറ്റന്നാള്‍  പാലായിലെത്തും.

പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ശനിയാഴ്ച അവസാനിക്കാനിരിക്കെ കൂടുതല്‍ നേതാക്കള്‍ പാലായിലേക്ക്. ഇടതു മുന്നണിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി മൂന്നു ദിവസം പാലായിലുണ്ട്. നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മുന്‍ ഗവര്‍ണറുടെ യാത്ര അയപ്പ് ആയതിനാല്‍ അവസാന നിമിഷം പാലാ യാത്ര ഒഴിവാക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മുഖ്യമന്ത്രി ആദ്യമായാണ് പാലായിലേക്ക് വരുന്നത്. മൂന്നു ദിവസങ്ങളിലും മൂന്നു യോഗങ്ങളില്‍ വീതം മുഖ്യമന്ത്രി സംസാരിക്കും. നാളെ രാവിലെ 10ന് മേലുകാവിലും വൈകിട്ട് 4ന് കൊല്ലപ്പള്ളിയിലും 5ന് കരൂരുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍. കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി പങ്കെടുക്കുന്ന പൊതുയോഗം നാളെ വൈകിട്ട് 4ന് പാലാ കുരിശുപള്ളിക്കവലയിലാണ്.
Top