ശാലിനി
രാമല്ല: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ ട്രംപിനെതിരെ ആഞ്ഞടിച്ച് പാലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ട്രംപിന്റെ സമാധാന ശ്രമങ്ങളെ നൂറ്റാണ്ടിന്റെ പ്രഹരം എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇനിയും അമേരികയുമായി ഒരു ചര്‍ച്ച വയ്യ എന്ന് അദ്ദേഹം തുറന്നടിച്ചു. ജറുസലെമിന്റെ അവര്‍ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചത് ന്യായികരിക്കാന്‍ ആകില്ല. അമേരിക്കയെ മധ്യസ്ഥരാക്കി ഇനി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നത് ശരിയാകില്ല എന്നും രണ്ടു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ അബ്ബാസ് പറഞ്ഞു. ഇസ്രായേലിലെ അമേരിക്കന്‍ അംബാസഡര്‍മാരെയും ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധികളെയും അന്തസ്സില്ലാത്തവര്‍ എന്നാണു അബ്ബാസ് വിശേഷിപ്പിച്ചത്.
ട്രംപിനു വേണ്ടി അവര്‍ ഇസ്രായേലിനെ ശക്തമായി പിന്തുണക്കുകയാണ്.ഞങ്ങള്‍ ട്രംപിനോട് ഇല്ല എന്ന് വളരെ വ്യക്തമായി പറഞ്ഞതാണ്. അതിനാല്‍ എന്ത് വന്നാലും ഞങ്ങള്‍ക്ക് അവരുടെ പദ്ധതികള്‍ സ്വീകരികകനാവില്ല. അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ഉടമ്പടികള്‍ ഈ നൂറ്റാണ്ടിന്റെ പ്രഹരമാണ്.അത് എങ്ങനെ സ്വീകരിക്കും? പാലസ്തീന്‍- ഇസ്രയേല്‍ സമാധാന സംഭാഷണം അമേരിക്ക ഇല്ലാതെ നടത്താം. ഇനി അവരുടെ മധ്യസ്ഥത വേണ്ട – അബ്ബാസ് പറഞ്ഞു.പാലസ്തീന്‍ സെന്‍ട്രല്‍ കൌണ്‍സിലില്‍ നടന്ന യോഗത്തില്‍ ഓസ്ലോ ഉടമ്പടിയെ കുറിച്ചും അബ്ബാസ് പ്രതികരിച്ചു. ഏതു ഓസ്ലോ എന്ത് ഓസ്ലോ അതൊക്കെ ഇസ്രായേല്‍ എന്നെ അവസാനിപ്പിച്ചതാണ് എന്ന്. ഇന്ന് ചേരുന്ന 121 അംഗ കൌണ്‍സില്‍ അമേരികയോട് രാജ്യം സ്വീകരിക്കേണ്ട നയങ്ങളെ കുറിച്ച് കൂടുതല്‍ വിശദമായി ചര്‍ച്ച നടത്തും.