വോട്ടെടുപ്പ് സമാധാനപരം: ജില്ലയില്‍ പോളിംഗ് ഉയര്‍ന്നു 77.88 ശതമാനം

കോട്ടയം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 77.88 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ യു.വി.ജോസ് അറിയിച്ചു. ജില്ലാ പഞ്ചായത്തില്‍ 77.50 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 78.27 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബ്ലോക്കുകളിലെ ശതമാനം: വൈക്കം-82, കടുത്തുരുത്തി-79.13, ഏറ്റുമാനൂര്‍-81.18, ഉഴവൂര്‍-73.25, ളാലം-78.01, ഈരാറ്റുപേട്ട-78.35, പാമ്പാടി-80.44, മാടപ്പള്ളി-70, വാഴൂര്‍-78, കാഞ്ഞിരപ്പള്ളി-76.55, പള്ളം-75.64.
മുനിസിപ്പാലിറ്റികളിലെ ശതമാനം: കോട്ടയം-74, ;ചങ്ങനാശ്ശേരി-75.26, പാലാ-77.32, വൈക്കം-80.30, ഏറ്റുമാനൂര്‍-76, ഈരാറ്റുപേട്ട-86.72. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ ഉയര്‍ന്ന പോളിംഗ് ശതമാനമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ തവണ 75.06 ശതമാനമായിരുന്നു പോളിംഗ്. രാവിലെ ഉണ്ടായ കനത്ത മഴ ഉയര്‍ന്ന പോളിംഗിന് തടസമായില്ല. ഉച്ചയായപ്പോഴേക്കും പല സ്ഥലങ്ങളിലും പോളിംഗ് 50 ശതമാനം കവിഞ്ഞു. മഴ മൂലം രാവിലെ തണുത്ത തുടക്കമായിരുന്നുവെങ്കിലും പിന്നീട് മഴ മാറി മാനം തെളിഞ്ഞതോടുകൂടി പോളിംഗ് കേന്ദ്രങ്ങളില്‍ തിരക്കേറി. ഉച്ചക്ക് ശേഷം തെളിഞ്ഞ കാലാവസ്ഥ ആയിരുന്നത് പോളിംഗിന് അനുകൂലമായി. ജില്ലയില്‍ മിക്ക സ്ഥലങ്ങളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ഏതാനും ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ അനിഷ്ടസംഭവങ്ങള്‍ ഒരിടത്തും ഉണ്ടായില്ല.

Top