പാരീസ്: പാരീസില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്‌ളാമിക് സ്റ്റേറ്റാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒലാന്തെ. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് രാജ്യത്തുണ്ടായത്.ആയുധധാരികളായ എട്ട് പേരും ചാവേറുകളും ഉള്‍പ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. ഫ്രാന്‍സിന് പുറത്ത് നിന്നാണ് ഇതിന് തയാറെടുപ്പുകള്‍ നടന്നത്. തിരക്കേറിയ ബാറുകള്‍, റസ്റ്റാറന്റുകള്‍, ഹാളുകള്‍, ഫുട്ബാള്‍ സ്റ്റേഡിയം തുടങ്ങിയവയാണ്തീവ്രവാദികള്‍ ലക്ഷ്യമിട്ടത്.
സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഫ്രാന്‍സ് സ്വീകരിക്കുന്നതില്‍ ഇസ്‌ളാമിക് സ്റ്റേറ്റിന് അമര്‍ഷമുണ്ട്.അമേരിക്കയ്‌ക്കൊപ്പം ചേര്‍ന്ന് സിലാമിക് സ്റ്റേറ്റിനെ ആക്രമിക്കുന്നതും ഫ്രാന്‍സിനെ ഭീകര സംഘടന ലക്ഷ്യമിടാന്‍ കാരണമാണ്.എന്നാല്‍ ഇസ്‌ളാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനം രാജ്യത്ത് തടയുന്നതില്‍.ഫ്രഞ്ച് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഫ്രാന്‍സ്വേ ഒലാദയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്.
വലിയ സുരക്ഷാ വീഴ്ച സര്‍ക്കാര്‍ ഭാഗത്തുണ്ടായെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ജനുവരിയില്‍ ‘ചാര്‍ലി ഹെബ്‌ദോ ‘ മാസികയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് ശേഷം ആഭ്യന്തര സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ എടുത്തില്ലെന്നാണ് അക്ഷേപം.ഐ എസില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുളള 6000 പേര്‍ പ്രവര്‍ത്തിക്കുന്നതായാണ് കരുതുന്നത്. ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷം ഇവര്‍ സ്വന്തം ഒട്ടേറെ പേര്‍ മടങ്ങിയെന്നാണ് കരുതുന്നത്. ഫ്രാന്‍സിലേക്ക് 185 പേര്‍ മടങ്ങിയെത്തിയതായാണ് കരുതുനത്.
ഇവര്‍ ഫ്രാന്‍സില്‍ ഐ എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നെന്നാണ് കരുതുന്നത്. ഇവരാണോ ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്.ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. എന്നാല്‍ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.