തിരുവനന്തപുരം:ഗ്രൂപ്പ് പൊരില്ലാതെ ഇത്തവണയും കോൺഗ്രസ് ലിസ്റ്റ് പുറത്തിറങ്ങില്ല എന്ന് സൂചന !ലോക്‌സഭ തെരഞ്ഞടുപ്പ് കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് മുറുകുകയാണ് . മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നതില്‍ കടുത്ത എതിർപ്പുമായി എ ഗ്രൂപ്പ് രംഗത്ത് എത്തി ഉമ്മന്‍ ചാണ്ടി ലോക്‌സഭയിലേയ്ക്കു മത്സരിക്കേണ്ട് എന്നാണ് എ ഗ്രൂപ്പിന്റെ അഭിപ്രായം.ഉമ്മന്‍ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരണമെന്നാണ് ഗ്രൂപ്പിന്റെ അഭിപ്രായം.
അതേസമയം മുല്ലപ്പള്ളിയേയും കെ.സി വോണുഗോപാലിനേയും മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ഏറുകയാണ്. ആലപ്പുഴയില്‍ വേണു ഗോപാലും വടകരയില്‍ മുല്ലപ്പള്ളിയും തന്നെ സ്ഥാനാര്‍ത്ഥി ആവണമെന്നാണ് ആവശ്യം.ആലപ്പുഴയില്‍ കെസി ഇറങ്ങിയാല്‍ മാത്രമേ വിജയം ഉറപ്പിക്കാനാവൂ എന്നതാണ് ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാര്യം. ദേശീയ നേതൃത്വത്തിന് താല്‍പര്യമുണ്ടെങ്കിലും മത്സരിക്കാനില്ലെന്ന നിലപാടിലാണ് വി.എം സുധീരന്‍. തൃശൂരില്‍ ടി.എന്‍ പ്രതാപനും വയനാട്ടില്‍ വി.വി പ്രകാശിനുമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കമുള്ളത്.
പുതുപ്പള്ളി എംഎല്‍എ എന്ന നിലയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. അപൂര്‍വ്വമായ ഈ റെക്കോര്‍ഡ് അദ്ദേഹം വിട്ടു കൊടുക്കരുതെന്ന് എ ഗ്രൂപ്പിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എംഎല്‍എയായി തുടരണം എന്ന വികാരമാണ് ഉമ്മന്‍ചാണ്ടിയും പങ്കുവയ്ക്കുന്നത് എന്നാണ് സൂചന. എന്നാല്‍ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിട്ടുവീഴ്ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് തയ്യാറല്ല. ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ ഒരോ സീറ്റിലും ജയം ഉറപ്പിക്കുക എന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും എതിര്‍ത്താലും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്ന പക്ഷം അദ്ദേഹം മത്സരിക്കേണ്ടി വന്നേക്കും എന്നാണ് സൂചന.വടകരയില്‍ മുല്ലപ്പള്ളി തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണ് ഡല്‍ഹിയിലെ ചര്‍ച്ചകളിലും ഉണ്ടായത്. എന്നാല്‍ മത്സരിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം.