ചട്ടമ്പി തരം കാണിക്കേണ്ട സ്ഥലമല്ല പാർലമെന്റ് !..പത്ത് കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം; സ്പീക്കര്‍ക്ക് കത്ത് നല്‍കി

ദില്ലി: കേരളത്തിൽ നടത്തുന്ന താന്തോന്നിസം പാർലമെന്റിലും നടത്തുന്ന കോൺഗ്രസിന് എട്ടിന്റെ പണി .അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് ചട്ടലംഘനത്തിലൂടെ പാരാമെന്റിൽ പ്രകടനം നടത്തുകയാണ്.നിയമം ലംഘിക്കുന്ന എംപിമാരെ നിലക്ക് നിർത്തണമെന്ന് മാറ്റ് അംഗങ്ങൾ . ലോക്‌സഭയില്‍ നിന്ന് 10 കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം. ഭരണപക്ഷം ഇൗ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇന്നലെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് പത്ത് പേരെ കൂടി സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്. സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ വലിച്ചുകീറി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ സസ്‌പെന്‍ഷന്‍ നടപടി. ഇന്നലെ ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയുടേതാണ് നടപടി. ഇത് സഭ ശബ്ദവോട്ടോട് കൂടി അംഗീകരിക്കുകയായിരുന്നു.

കോണ്‍ഗ്രസ് എം.പിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബെഹ്നാന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, മാണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്ജിത് സിംഗ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഈ ബജറ്റ് സമ്മേളനകാലയളവ് മുഴുവനാണ് സസ്‌പെന്‍ഷന്‍. പാര്‍ലമെന്റില്‍ ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ സഭ പിരിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോളിക്ക് ശേഷം ദില്ലി കലാപം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നാണ് സ്പീക്കര്‍ ഓംകുമാര്‍ ബിര്‍ള അറിയിച്ചത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ദില്ലിയിലെ അക്രമസംഭവങ്ങളില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. രാജ്യത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവം അടിയന്തരമായി പരിഗണിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ബഹളത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നു.

എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ദില്ലി അക്രമസംഭവങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്യണമെന്നുമുള്ള ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പട്ടു.

അതേസമയം ജനങ്ങള്‍ തെരഞ്ഞെടുത്ത് ലോക്‌സഭയിലേക്കയച്ചത് മിണ്ടാതിരിക്കാനല്ലെന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാലും ശക്തമായി പ്രതികരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍. ലാക്‌സഭയിലെ പെരുമാറ്റദൂഷ്യത്തിന്റെ പേരില്‍ കേരളത്തില്‍നിന്നുള്ള ടിഎന്‍ പ്രതാപന്‍, ബെന്നി ബെഹന്നാന്‍, ഡീന്‍ കുര്യാക്കോസ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ഉള്‍പ്പെടെ എഴു കോണ്‍ഗ്രസ് എം.പിമാരെയാണ് ബജറ്റ് സമ്മേളനകാലത്തേക്കു ഇന്നലെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.

ഡല്‍ഹി കലാപത്തില്‍ ബി.ജെ.പി. നേതാക്കള്‍ക്കു പങ്കുണ്ടെന്നും. അതു പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു. നടപടി ജനാധിപത്യ വിരുദ്ധവും അംഗീകരിക്കാനാകാത്തതും. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാനാണു ശ്രമമെന്നു അതിന് അനുവദിക്കില്ലെന്നും ടിഎന്‍ പ്രതാപന്‍ വ്യക്തമാക്കി. പ്രതികരിക്കാനുള്ള എം.പിമാരുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് നടപടിയെന്ന് ഡീന്‍ കുര്യാക്കേസ് പറഞ്ഞു.

രാഷ്ട്രീയമായി പകപോക്കാനുള്ള നീക്കമാണിത്. രാജ്യത്തു നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യേണ്ടെന്നാണോ. മൂന്നു ദിവസമായി കലാപത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടിട്ടും കൊറോണ െവെറസ് ബാധ സംബന്ധിച്ചാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എത്തിയത്. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി അതിനോടു സഹകരിക്കുകയായിരുന്നു. നടപടികൊണ്ട് ഒതുക്കാമെന്നു നോക്കേണ്ട. ഇനിയും പ്രതികരിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനാണു ശ്രമമെങ്കില്‍ അംഗീകരിക്കില്ല. കലാപത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെപ്പോലും അവഹേളിക്കുന്ന വിധത്തിലാണ് ഭരണപക്ഷത്തുനിന്നുള്ള പ്രതികരണങ്ങള്‍. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.

ഡല്‍ഹി കലാപത്തിലെ പങ്ക് പുറത്തുവരുമോ എന്നു ഭയക്കുന്നതിനാലാണു സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകാത്തത്. വിദ്വേഷ പ്രസംഗം നടത്തിയവരില്‍ കേന്ദ്രമന്ത്രിമാരുമുണ്ട്. അവര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചോ? ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനാലാണ് പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാന്‍ ശ്രമിക്കുന്നത്. സ്പീക്കറുടെ മുഖത്തേക്ക് കടലാസ് കീറിയെറിഞ്ഞിട്ടില്ല. സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വെല്ലുവിളിക്കുന്നെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. ഈ നാലു പേര്‍ക്ക് പുറമേ ഗൗരവ് ഗൊഗോയ് (അസം), മാണിക്കം ടാഗോര്‍ (തമിഴ്‌നാട്), ഗുര്‍ജിത് സിങ് ഔജ്‌ല (പഞ്ചാബ്) എന്നിവരെയും സസ്‌പെന്റ് ചെയ്തിരുന്നു.

സഭ നിയന്ത്രിച്ച മീനാക്ഷി ലേഖി, ഈ ഏഴ് അംഗങ്ങളെ പേരെടുത്തുപറഞ്ഞു. ചെയറിനെ അനാദരിക്കുകയോ തുടര്‍ച്ചയായി സഭാചട്ടങ്ങള്‍ ലംഘിക്കുകയോ മനഃപൂര്‍വം നടപടികള്‍ തടസപ്പെടുത്തുകയോ ചെയ്യുന്നപക്ഷം സ്പീക്കര്‍ പേരെടുത്തു പറയുന്ന അംഗത്തിന് അന്നു സഭയിലിരിക്കാനാകില്ല. തൊട്ടുപിന്നാലെ, ഇവരെ ഈ സമ്മേളനകാലയളവില്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹഌദ് ജോഷി കൊണ്ടുവന്ന പ്രമേയം സഭ ശബ്ദവോട്ടില്‍ പാസാക്കി.

ഡല്‍ഹി കലാപത്തെച്ചൊല്ലി ലോക്‌സഭയില്‍ ചോദ്യോത്തരവേള അലങ്കോലപ്പെട്ടെങ്കിലും തുടര്‍ന്ന് കോവിഡ്-19 െവെറസ് വ്യാപനം ചര്‍ച്ചയായി. ഇറ്റാലിയന്‍ സഞ്ചാരികള്‍ക്കു െവെറസ് ബാധിച്ച നിലയ്ക്ക് സോണിയാ ഗാന്ധിയെയും കുടുംബത്തെയും പരിശോധിക്കണമെന്നു രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയംഗം ഹനുമാന്‍ ബെനിവാല്‍ പറഞ്ഞതിനെച്ചൊല്ലി സഭ ഇളകിമറിഞ്ഞു. സ്പീക്കറുടെ മേശയിലിരുന്ന കടലാസുകള്‍ തട്ടിപ്പറിച്ച അംഗത്തിന്റെ ലോക്‌സഭാംഗത്വം റദ്ദാക്കുന്നതടക്കം തുടര്‍നടപടിക്കു ഭരണപക്ഷം നീക്കം തുടങ്ങി. പ്രതികാര രാഷ്ട്രീയമാണു നടപടിക്കു പിന്നിലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Top