തിരുവനന്തപുര :മികവുറ്റ സ്ഥാനാർത്ഥികലെ രംഗത്തിറക്കി മുഴുവൻ സീറ്റും പിടിച്ചെടുക്കാൻ തയ്യാറാകുന്ന ഇടതുപക്ഷത്തെ നേരിടാൻ കോൺഗ്രസും !..മികവുറ്റതും കഴിവുറ്റവരുമായ പടക്കുതിരകളെ ഇറക്കാനാണ് കോൺഗ്രസിന്റെയും നീക്കം.എൽഡിഎഫ് പട്ടികയിൽ പയറ്റിത്തെളിഞ്ഞവരുള്ള സാഹചര്യത്തിൽ പടക്കുതിരകളെ രംഗത്തിറക്കണമെന്ന അഭിപ്രായമാണു നേതൃത്വം പരിഗണിക്കുന്നത്. ഉമ്മൻചാണ്ടി (കോട്ടയം അല്ലെങ്കിൽ ഇടുക്കി), കെ.സി വേണുഗോപാൽ (ആലപ്പുഴ), മുല്ലപ്പള്ളി രാമചന്ദ്രൻ (വടകര), വി.എം സുധീരൻ (തൃശൂർ) എന്നിവർ മത്സരത്തിനുണ്ടാകുന്നതു പട്ടികയ്ക്കു തിളക്കം നൽകുമെന്ന അഭിപ്രായം ശക്തമാണ്.
ഇതിൽ ഉമ്മൻ ചാണ്ടിക്കു മത്സരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലെങ്കിലും കോൺഗ്രസ് അധ്യക്ഷന്റെ അഭിപ്രായം നിർണായകമാകും. സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി കെ.സി വേണുഗോപാലിന്റെ കാര്യത്തിലും ഇതുവരെ രാഹുൽ ഗാന്ധി തീരുമാനം വ്യക്തമാക്കിയിട്ടില്ല. കെപിസിസി പ്രസിഡന്റായതോടെ വീണ്ടും മത്സരിക്കാനില്ലെന്നു മുല്ലപ്പള്ളി ആവർത്തിക്കുന്നുവെങ്കിലും വടകരയിൽ ജയരാജനെതിരെ പറ്റിയ എതിരാളി അദ്ദേഹമാണെന്ന കാര്യത്തിൽ കോൺഗ്രസിലാർക്കും തർക്കമില്ല. പാർലമെന്ററി രാഷ്ട്രീയത്തിനില്ലെന്നു വി.എം സുധീരൻ ആവർത്തിച്ചു വ്യക്തമാക്കിയെങ്കിലും തൃശൂർ സീറ്റ് തിരിച്ചുപിടിക്കാൻ അദ്ദേഹം വരണമെന്ന ചിന്ത നേതൃതലത്തിലുണ്ട്.
എൽഡിഎഫ് പട്ടികയ്ക്ക് അന്തിമ രൂപമായതോടെ മികവുറ്റ സ്ഥാനാർഥികൾ കൂടിയേ തീരൂവെന്ന ചർച്ചയിലേക്കു കോൺഗ്രസ് കടന്നത് . ഡൽഹിയിലേക്ക് അയക്കേണ്ട പട്ടിക സംബന്ധിച്ചു ശനിയാഴ്ച അന്തിമ ധാരണയിലെത്താനാണു ശ്രമം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ എന്നിവർ പട്ടിക സംബന്ധിച്ച ചർച്ചകളാരംഭിച്ചു. കോൺഗ്രസ് തിരഞ്ഞെടുപ്പു സമിതി നാലിനു കൂടിയശേഷം പട്ടികയെക്കുറിച്ചു തുടർചർച്ചകൾ നിശ്ചയിച്ചുവെങ്കിലും ഈ മൂന്നു നേതാക്കളും ഒരുമിച്ചു തലസ്ഥാനത്തുണ്ടായില്ല. പരസ്പരവും മറ്റു നേതാക്കളുമായും ഇവർ ചർച്ചകൾ ആരംഭിച്ചു.
അതേമയം സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപമാവുകയാണ് . മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഒമ്പതിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. എംഎല്‍എമാരില്‍ വീണാ ജോര്‍ജ്, എ പ്രദീപ് കുമാര്‍.ടി ആരിഫ് എന്നിവർ സ്ഥാനാര്ഥികളാകും . തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കാന്‍ ജനകീയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി സിപിഎം. കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവന്‍ മൂന്നാം അംഗത്തിനിറങ്ങുമ്പോള്‍ ഇടതുമുന്നണിയ്ക്ക ആരെ ഇറക്കായാലും വിജയ സാധ്യത കുറവാണെന്ന് കണക്കുകൂട്ടലിലാണ് സിപിഎമ്മിന്റെ ജനകീയ എംഎല്‍എ എ പ്രദീപ് കുമാറിനെ രംഗത്തിറക്കാന്‍ സിപിഎം ആലോചിക്കുന്നത്. കോഴിക്കോട് സിറ്റിങ് എംഎല്‍എ തന്നെയായ ടി ആരിഫിനെയും കെ സി വേണുഗോപാലിനെതിരെ രംഗത്തിറക്കി പരീക്ഷണം നടത്താന്‍ സിപിഎം തയ്യാറെടുക്കുന്നു. ചാലക്കുടി മണ്ഡലത്തില്‍ സാജുപോളോ ഇന്നസെന്റോ മത്സരിക്കും. ഇന്നസെന്റ് തന്നെയാകും രംഗത്തിറങ്ങുക എന്നാണ് സൂചനകള്‍. കൊല്ലം പിടിക്കാന്‍ പി ബാലഗോപാലായിരിക്കും സ്ഥാനാര്‍ത്ഥിയാവുക എന്നകാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഎം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ യോഗം ഇന്ന് ചേരും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി കൈക്കൊണ്ട തീരുമാനങ്ങള്‍ കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതിയുടെയും ദേശീയ നേതൃത്വത്തിന്റെയും അംഗീകാരത്തോടെ വെള്ളിയാഴ്ച സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.
പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കൂടി കണക്കിലെടുത്താവും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക. കോഴിക്കോട് എ പ്രദീപ് കുമാര്‍ എംഎല്‍എയ്ക്കാണ് സാധ്യത. വടകരയില്‍ പി ജയരാജനെ ഇറക്കുമോ എന്ന ചോദ്യം നില്‍ക്കുന്നു. വി ശിവദാസിനും സാധ്യതയുണ്ട്. കോഴിക്കോട്ടും വടകരയിലും മുഹമ്മദ് റിയാസിന്റെ പേരും ഉണ്ട്.
ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ പ്രസിഡന്റുമായ സിന്ധുമോള്‍ ജേക്കബാണ് കോട്ടയത്തെ സാധ്യതാ പട്ടികയില്‍ മുന്‍പില്‍. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനും രാജു എബ്രഹാമിനുമാണ് സാധ്യത. പൊന്നാനിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ തേടുകയാണ് സിപിഎം.
വടകര മണ്ഡലത്തിലേക്കാകട്ടെ, പി ജയരാജനെ ഇറക്കാനാണ് ആലോചന. വടക്കന്‍ കേരളത്തില്‍ ജയരാജന്റെ ജനസമ്മതി വോട്ടാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
ഇതുവരെ തീരുമാനമായ മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും:
1. ആറ്റിങ്ങല്‍: എ സമ്പത്ത് ,2. ഇടുക്കി: ജോയ്‌സ് ജോര്‍ജ്(സ്വതന്ത്രന്‍),
3. ആലപ്പുഴ: എ എം ആരിഫ്,4. കൊല്ലം: കെ എന്‍ ബാലഗോപാല്‍
5. ചാലക്കുടി: ഇന്നസെന്റ്,6. മലപ്പുറം: വി പി സാനു,7. ആലത്തൂര്‍: പി കെ ബിജു
8. പാലക്കാട്: എം ബി രാജേഷ്,9. കണ്ണൂര്‍: പി കെ ശ്രീമതി,10. കാസര്‍കോട്: കെ പി സതീഷ് ചന്ദ്രന്‍