
തിരുവനന്തപുരം :തൊട്ടു നിൽക്കുന്ന തരൂരിനെ ജയിപ്പിക്കാന്‍ അവസാന തന്ത്രങ്ങൾ മെനഞ്ഞു കോൺഗ്രസ് !നിലയ്‌ക്കലും മാറാടും ചര്‍ച്ചയാക്കി കുമ്മനത്തെ തീവ്രവര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് കോൺഗ്രസ് നേതാക്കൾക്കും പ്രചാരണ നേതാക്കൾക്കും നിർദേശം കൊടുത്തതായി റിപ്പോർട്ട് !കോൺഗ്രസ് ആദർശം വലിച്ചെറിഞ്ഞ വളഞ്ഞ വഴി സ്വീകരിക്കാൻ ശ്രമം തുടങ്ങി .അത് പക്ഷെ കനത്ത പരാജയം നേരിട്ടും എന്നും ചിലർ മുന്നറിയിപ്പും നൽകുന്നു .നിലയ്‌ക്കല്‍, മാറാട് വിഷയങ്ങള്‍ ഉയര്‍ത്തി കുമ്മനത്തിന്റെ തീവ്രവര്‍ഗീയ നിലപാട് ശക്‌തമായി പ്രചരിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന മണ്ഡലം കമ്മിറ്റികള്‍ എല്ലാദിവസവും എ.ഐ.സി.സി നിരീക്ഷകനും കെ.പി.സി.സിക്കും റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. രാഹുല്‍ഗാന്ധി കേരളത്തില്‍നിന്നു മത്സരിക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാന തലസ്‌ഥാനത്ത് ബി.ജെ.പി. സ്‌ഥാനാര്‍ഥി ജയിക്കുന്ന സ്‌ഥിതിയുണ്ടാക്കരുതെന്നു ജില്ലാ നേതാക്കള്‍ക്ക് എ.ഐ.സി.സിയുടെയും കെ.പി.സി.സി. പ്രസിഡന്റിന്റെയും കര്‍ശന നിര്‍ദേശം .
രാഹുല്‍ഗാന്ധി മത്സരിക്കുന്ന സംസ്‌ഥാനത്തിന്റെ തലസ്‌ഥാനത്തുനിന്നും തങ്ങള്‍ തന്നെയായിരിക്കും വിജയിക്കുകയെന്നു പല രീതിയില്‍ പ്രചരിപ്പിക്കാന്‍ ബി.ജെ.പിയും സംഘപരിവാറും ശ്രമിക്കുന്നുണ്ട്. അതു കര്‍ശനമായി തടയണം. ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനിച്ചു.
നിലയ്‌ക്കല്‍, മാറാട് വിഷയങ്ങള്‍ ഉയര്‍ത്തി കുമ്മനത്തിന്റെ തീവ്രവര്‍ഗീയ നിലപാട് ശക്‌തമായി പ്രചരിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു .നിയോജക മണ്ഡലത്തിലുള്‍പ്പെടുന്ന മണ്ഡലം കമ്മിറ്റികള്‍ എല്ലാദിവസവും എ.ഐ.സി.സി നിരീക്ഷകനും കെ.പി.സി.സിക്കും റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് വിജയിക്കുമെന്നു പ്രചരണിപ്പിച്ച് കേരളത്തിലാകെ നേട്ടമുണ്ടാക്കാമെന്നാണു ബി.ജെ.പി കരുതുന്നതെന്നു യോഗത്തില്‍ നേതാക്കള്‍ വ്യക്‌തമാക്കി. ശബരിമല വിഷയം ബി.ജെ.പി ഉന്നയിച്ചാല്‍ അതിനെ ശക്‌തമായി നേരിടണം.
മണ്ഡലത്തിലെ സമുദായനേതാക്കളെ ഉപയോഗിച്ചുകൊണ്ടുതന്നെ അതിനുള്ള ശ്രമവും നടത്തണം. അതേസമയം, ന്യൂനപക്ഷവോട്ടുകള്‍ നഷ്‌ടപ്പെടുന്ന സ്‌ഥിതിയുണ്ടാകരുത്. മൊത്തത്തില്‍ ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണമുണ്ട്. അതില്ലാതാക്കുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. എ.ഐ.സി.സി നിയോഗിച്ച പ്രത്യേകനിരീക്ഷകന്‍ നാനാ പട്ടോളി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തും. തരൂരിനെ ബി.ജെ.പി പ്രത്യേകമായി ലക്ഷ്യം വയ്‌ക്കുന്നുവെന്നതിന്റെ അടിസ്‌ഥാനത്തിലാണ് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/