
നടി പാര്‍വതി തിരുവോത്തിന്റെ പുതിയ മേക്കോവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. പുത്തന്‍ രൂപത്തില്‍ എത്തിയ താരത്തിനെ പലര്‍ക്കും മനസിലായില്ല.
ഓറഞ്ച് നിറത്തിലുള്ള സാരിയില്‍ മൂക്കുത്തിയിട്ട് കയ്യില്‍ ടാറ്റൂ ചെയ്തുകൊണ്ടുള്ള ചിത്രമാണ് പാര്‍വതി പുറത്തു വിട്ടിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് പര്‍വതിയാണോ എന്ന് തോന്നുന്ന തരത്തിലാണ് താരത്തിന്റെ മേക്കോവര്‍. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം ചിത്രം ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വിക്രം നായകനാകുന്ന തങ്കലാനാണ് പാര്‍വതി തിരുവോത്ത് നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും.