യേശുവിന്റെ മൊബൈല്‍ നമ്പര്‍ അറിയാം, മെസ്സേജ് അയയ്ക്കാറുണ്ട്; അവകാശവാദങ്ങളുമായി മതപുരോഹിതന്‍

സിംബാബ്‌വെ: ടെക്‌നോളജി കൂടുതല്‍ അഭിവൃദ്ധിപ്പെടുന്നത് മനുഷ്യരില്‍ മാത്രമല്ല ദൈവങ്ങളിലും സ്വയം അപ്‌ഡേറ്റാകാനുള്ള ത്വര വര്‍ധിപ്പിക്കുകയാണെന്നുപറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ. സിംബാബ്‌വെക്കാരനായ മതപുരോഹിതന്‍ പറയുന്നു ഇത് സത്യമാണെന്ന്. മാത്രമല്ല, മറ്റുചില വെളിപ്പെടുത്തലുകള്‍ കൂടി ഇദ്ദേഹം നടത്തുന്നു.

ഏതാനും തവണ സ്വര്‍ഗത്തില്‍ പോയതിനുശേഷം ദൈവം സ്ഥിരമായി മെസേജ് അയയ്ക്കും എന്നാണ് പാസ്റ്റര്‍ പറയുന്നത്. യേശു വാട്‌സാപ്പിലുണ്ടെങ്കിലും സ്‌കൈപ്പും ഐഎംഒയുമൊക്കെയാണ് താത്പര്യം. ഇതൊന്നും വിശ്വസിക്കാത്തവര്‍ക്ക് തന്നോട് അസൂയയാണെന്നും പാസ്റ്റര്‍. സന്യങ്കോരെ എന്ന ക്രിസ്ത്യന്‍ മതപുരോഹിതനാണ് ഇതുവരെ മറ്റാരും കൈവയ്ക്കാന്‍ ധൈര്യപ്പടാത്ത അവകാശവാദങ്ങളുമായി രംഗത്തെത്തിയത്.

മാലാഖമാര്‍ക്കൊപ്പം ചിത്രമെടുക്കുക, ദൈവത്തിന്റെ കൂടെ ഓരോ ചായകുടിക്കാന്‍ പോവുക എന്നിവയൊക്കെയാണ് ഇദ്ദേഹത്തിന്റെ ‘ഹോബികള്‍’. പിന്നെ ചില്ലറ ബാധയൊഴിപ്പിക്കലും മറ്റുമായി സിംബാബ്‌വെയിലെ ജനങ്ങളെ വളരെ വിദഗ്ധമായാണ് കയ്യിലെടുത്തിരിക്കുകയാണ്.

എന്തായാലും സന്യങ്കോരെയുടെ അവകാശവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. യേശു മിസ്ഡ് കോള്‍ വിട്ടാല്‍ തിരിച്ചുവിളിക്കുമോ എന്നാണ് ഒരു കമന്റ് തൊഴിലാളിയുടെ സംശയം. ഇതുവായിച്ച യേശു കിടപ്പിലായി എന്ന് മറ്റൊരു വിരുതന്റെ കമന്റ്.

Latest
Widgets Magazine