പത്താന്‍കോട്ട് വീണ്ടും സ്പോടനം ! പാക്‌ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തി.പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മോദിയോട് നവാസ് ഷെരീഫ്

അമൃത്സര്‍ : പത്താന്‍കോട്ട്‌ വ്യോമതാവളത്തില്‍ നിന്നും പാക്‌ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയതായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ആരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ പ്രാഥമിക ധാരണയുണ്ടെന്നും എന്നാല്‍, ഇത്‌ സംബന്ധിച്ച അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വെളിപ്പെടുത്താനാകില്ലെന്നും പത്താന്‍കോട്ട്‌ സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്‌തമാക്കി. പത്താന്‍കോട്ട്‌ വ്യോമതാവളത്തില്‍ ആക്രമണം നടത്തിയ ആറ്‌ ഭീകരരെയും സൈന്യം വധിച്ചുവെന്നും ഭീകരരുടെ കൈവശമുണ്ടായിരുന്ന സ്‌ഫോടക വസ്‌തുക്കളെല്ലാം നിര്‍വീര്യമാക്കിയെന്നും പ്രതിരോധമന്ത്രി അറിയിച്ചു. സ്‌ഥലത്ത്‌ തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ട്‌ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ നല്‍കിയ തെളിവുകള്‍ പരിശോധിച്ചു വരികയാണെന്നും ഇതിന്‌ ശേഷം നടപടിയെടുക്കുമെന്നും പാക്‌ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്‌തമാക്കിയിരുന്നു.

പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ ദുഃഖം മനസിലാക്കുന്നുന്നതായും ജീവന്‍ നഷ്‌ടപ്പെട്ടവര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിക്കുന്നതായും ആക്രമണം ദൗര്‍ഭാഗ്യകരമാണെന്നും പ്രസ്‌താവനയില്‍ പാകിസ്‌താന്‍ പറഞ്ഞിരുന്നു.
പത്താന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ പാകിസ്താന്റെ പൂര്‍ണ പിന്തുണയും സഹകരണവുമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണില്‍ ബന്ധപ്പെട്ട ഷെരീഫ് ഭീകരവിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകുമെന്നും വാഗ്ദാനം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം പത്താന്‍കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ ആശങ്ക മോദി ഷെരീഫിനെ അറിയിച്ചു. ആക്രമണത്തില്‍ പങ്കുള്ള സംഘടനയ്ക്കും വ്യക്തികള്‍ക്കും എതിരെ പാകിസ്താന്റെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് നടപടി വേണമെന്ന് മോദി ആവശ്യപ്പെട്ടു. പത്താന്‍കോട്ട് ആക്രമണത്തിനു പിന്നിലുള്ള ശക്തികളെ കണ്ടെത്തി ശക്തമായ നടപടി എടുക്കുമെന്ന് നവാസ് ഷെരീഫ് വാഗ്ദാനം നല്‍കി.

ഇതിനിടെ ആക്രമണം നടത്തിയ ഭീകരരുടെ പാകിസ്താന്‍ ബന്ധം തെളിയിക്കുന്ന രേഖകള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പാക് അധികൃതര്‍ക്ക് കൈമാറി. പാകിസ്താന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജന്‍ജുവയ്ക്ക് കൈമാറിയ തെളിവുകളിന്മേല്‍ നടപടിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Top