സലിം അഹമ്മദ്- മമ്മൂട്ടി ടീമിന്റെ പത്തേമാരി സൂപ്പര്‍ഹിറ്റിലേയ്ക്ക്. പ്രവാസജീവിതത്തിന്റ്നെ നൊമ്പരങ്ങളുടെ നേര്‍ക്കാഴ്ചയാണ് പത്തേമാരി. ഇതിലെ നാരായണന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. ഭാസ്കര്‍ ദ റാസ്കലിനുശേഷമുള്ള ഒരു ടിപ്പിക്കല്‍ മമ്മൂട്ടി ഹിറ്റായി മാറുകയാണ് പത്തേമാരി. ആദ്യപകുതിയിലെ ഇഴച്ചില്‍ മാത്രമാണ് പത്തേമാരിയുടെ പ്രധാന ന്യൂനത. എന്നാല്‍ രണ്ടാംപകുതി യഥാതഥമായ വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൊണ്ട് പ്രേക്ഷകരെ പിടിച്ചിരിക്കുന്നു. സൂപ്പര്‍താര പരിവേഷം മാറ്റി നിറുത്തി മമ്മൂട്ടി നിറഞ്ഞു നില്‍ക്കുന്ന പത്തേമാരി കൈകാര്യം ചെയ്യുന്നത് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥയാണ്. കുടുംബപേക്ഷകരാണ് പത്തേമാരി കാണുവാന്‍ കൂടുതലായി എത്തുന്നത്. മമ്മൂട്ടി ചിത്രം ഏറെക്കാലത്തിനുശേഷമാണ് കുടുംബത്തെ തിയേറ്ററിലേയ്ക്ക് കയറ്റുന്നത്.
അതേസമയം പത്തേമാരിയെ വാനോളം പുകഴ്ത്തി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. പത്തേമാരിയെ പോലുള്ള നല്ള സിനിമകള്‍ ജനം സ്വീകരിക്കുമെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അഞ്ചില്‍ നാല്് എന്ന രീതിയിലാണ് പലരും ചിത്രത്തിന് റേറ്റിംഗ് ഇട്ടത്. നല്ള സിനിമകള്‍ പ്രേകഷകര്‍ എന്നും ഇഷ്ടപ്പെടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.
മമ്മൂട്ടി നായകനായ പത്തേമാരി കഴിഞ്ഞദിവസമാണ് തീയേറ്ററുകളിലെത്തിയത്. കുഞ്ഞനന്തന്‍െറ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് പത്തേമാരി. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക.കുഞ്ഞനന്തന്‍െറ കട’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും സലീം അഹമ്മദിന്‍െറ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന് പ്രത്യേകതയുമായാണ് പത്തേമാരി എത്തിയത്.
അലൈന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദ് തന്നെ തിരക്കഥയെഴുതി നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ചാനല്‍ അവതാരകയായ ജുവല്‍ മേരി നായികയാവുന്നു. ശ്രീനിവാസന്‍, സിദ്ധിഖ്, സലീംകുമാര്‍, ജോയ്മാത്യു, ദിനേശ് പ്രഭാകര്‍, പാഷാണം ഷാജി, യവനിക ഗോപാലകൃഷ്ണന്‍, ഗോകുലന്‍, മിഥുന്‍ രമേശ്, കലാഭവന്‍ ഹനീഫ്, സന്തോഷ് കീഴാറ്റൂര്‍, അരുണ്‍, സുനില്‍ സുഖദ, സ്റ്റെയിന്‍, മൊയ്തീന്‍കോയ, അന്‍സില്‍, പാര്‍വതി മേനോന്‍, അനുജോസഫ്, അഞ്ജു അരവിന്ദ്, ജെന്നിഫര്‍, വിജി ചന്ദ്രശേഖരന്‍ എന്നിവരാണ് മറ്റ് പ്രമുഖ താരങ്ങള്‍