‘പാതിരാത്രി’ ഒടിടിയിലേക്ക് ..സൗബിൻ ഷാഹിറും നവ്യ നായരും കേന്ദ്രകഥാപാത്രങ്ങൾ. നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രം

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി പുഴു എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം റത്തീന പി.ടി. സംവിധാനം ചെയ്‌ത ക്രൈം-ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് പാതിരാത്രി. നവ്യ നായരും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

2025 ഒക്‌ടോബര്‍ 15 ന് ആഗോള റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ഇപ്പോഴിതാ സിനിമ ഒടിടിയില്‍ എത്താന്‍ ഒരുങ്ങുകയാണ്. അഞ്ചു മാസങ്ങള്‍ക്ക് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ഫെബ്രുവരി 20-ന് സീ 5 ലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അർധരാത്രി പട്രോളിംഗിനിടെ രണ്ട് പൊലീസുകാരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ശബരീഷ് വര്‍മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലര്‍ ചിത്രത്തിന്റെ നിർമാണം.

ഛായാഗ്രഹണം – ഷെഹ്നാദ് ജലാല്‍, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റര്‍ – ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് – ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ – ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സിബിന്‍ രാജ്, ആക്ഷന്‍ – പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് – നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍ – യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍ – ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ കണ്‍സല്‍റ്റന്റ് ആന്‍ഡ് സ്ട്രാറ്റെജി – ലാലാ റിലേഷന്‍സ്, പിആര്‍ഒ – ശബരി, വാഴൂര്‍ ജോസ്.

സംരക്ഷകരാകാൻ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് സ്വന്തം പ്രവർത്തികളെ തന്നെ ചോദ്യം ചെയ്യേണ്ടി വരുമ്പോൾ എന്ത് സംഭവിക്കുന്നു എന്നതാണ് ഈ ചിത്രം പരിശോധിക്കുന്നത്. ഓ ടി ടി യിൽ റിലീസ് ചെയ്യുമ്പോൾ ഈ ചിത്രം പ്രേക്ഷകർക്കിടയിൽ തീർച്ചയായും വലിയ ചർച്ചയാകും എന്ന് നവ്യ നായർ കൂട്ടിചേർത്തു.

ആക്ഷൻ ത്രില്ലർ എലമെന്റുകളും ഇഴചേർന്ന് നിൽക്കുന്ന ‘പാതിരാത്രി’, മികച്ച ദൃശ്യാനുഭവവും അഭിനയമുഹൂർത്തങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന് തീർച്ചയാണ്.

ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കുമളി, അണക്കര, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. തുടരും, ലോക എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്‍റെ മ്യൂസിക് അവകാശം വമ്പന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത് ടി സീരിസാണ്.

 

Top