കൊല്ലം രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ.പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകത്തിനായി കൊല്ലം ഒരുങ്ങി

കൊല്ലം: കൊല്ലം രൂപതയുടെ നിയുക്ത ബിഷപ്പ് മോൺ.പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ചടങ്ങിന് നഗരം ഒരുങ്ങി. ഇന്ന് ഉച്ചയ്‍ക്ക് രണ്ടരയ്‍ക്ക് ഫാത്തിമ മാതാ കോളജ് ഗ്രൗണ്ടിലെ പ്രത്യേക വേദിയിലാണ് ചടങ്ങുകള്‍.കൊല്ലം രൂപതയുടെ നാലാമത്തെ തദ്ദേശീയ മെത്രാനായി അഭിഷിക്തനാകുന്ന മോൺ.പോള്‍ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. 15000 പേര്‍ക്ക് നേരിട്ടും അയ്യായിരത്തോളം പേര്‍ക്ക് അല്ലാതെയും ചടങ്ങിന് സാക്ഷ്യം വഹിക്കാനാകും.ഫാത്തിമ കോളജ് ഗ്രൗണ്ടിലെ പ്രത്യേക വേദിക്ക് പുറത്ത് എല്‍.ഇ.ഡി സ്ക്രീനുകളും സ്ഥാപിക്കും.

സ്ഥാനമൊഴിഞ്ഞ ബിഷപ്പ് മോൺ.സ്റ്റാന്‍ലി റോമന്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തോലിക്കാ സഭയിലെ 30 മെത്രാന്‍മാരും മുന്നൂറിലധികം വൈദികരും ദിവ്യബലി അര്‍പ്പണത്തിലും തിരുകര്‍മങ്ങളിലും പങ്കുചേരും. തിങ്കളാഴ്ച വൈകിട്ട് തങ്കശേരി ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ നിയുക്ത മെത്രാന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കും. ഒന്‍പതിന് കൊല്ലം പൗരാവലിയുടെ സ്വീകരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഹരിത ചട്ടം പാലിച്ചുകൊണ്ടുള്ള ചടങ്ങില്‍ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ഫ്ളെക്സുകള്‍ അടക്കമെല്ലാം ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top