കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം പി സി ചാക്കോ. പുനഃസംഘടന വൈകുന്നതില്‍ ഇരു നേതാക്കളും ഉത്തരവാദികളാണെന്ന് പി. സി ചാക്കോ പറഞ്ഞു. ഇരു നേതാക്കളും കോണ്‍ഗ്രസിനെ നശിപ്പിക്കുകയാണെന്നും ചാക്കോ ആരോപിച്ച് രംഗത്ത് വന്നു .യൂത്ത് കോണ്‍ഗ്രസിന്റെ അവസ്ഥയ്ക്കും ഗ്രൂപ്പ് താല്പര്യങ്ങള്‍ തന്നെയാണ് കാരണമെന്നും ചാക്കോ പറഞ്ഞു. തനിക്ക് കഴിഞ്ഞതവണ പാര്‍ലമെന്റില്‍ സീറ്റ് നിഷേധിക്കുകയായിരുന്നുവെന്നും ചാക്കോ വ്യക്തമാക്കി.
രാഹുല്‍ മാറിയപ്പോള്‍ നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് പ്രസിഡന്റ് ഉണ്ടാകുന്നതായിരുന്നു നല്ലതെന്നും പി സി ചാക്കോ അഭിപ്രായപ്പെട്ടു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കരുതായിരുന്നു. മത്സരിച്ചത് അമേഠിയില്‍ തെറ്റായ സന്ദേശം നല്‍കി.കേരളത്തിലല്ല രാഹുല്‍ മത്സരിക്കേണ്ടിയിരുന്നത്- ചാക്കോ ആവര്‍ത്തിച്ചു.കൊച്ചി മേയറെ മാറ്റരുതെന്നും ഡല്‍ഹിയില്‍ ബിജെപിയെ തകര്‍ക്കാന്‍ എഎപിയുമായി കോണ്‍ഗ്രസ്സ് ബന്ധമുണ്ടാക്കണമെന്നും ചാക്കോ പറഞ്ഞു.ചാക്കോ. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ചാക്കോ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലക്കും എതിരെ ആഞ്ഞടിച്ചത് .