പീഡനത്തിനിരയായ നടിയെ അധിക്ഷേപിച്ച്‌ പി.സി ജോര്‍ജ്. നോക്കുകുത്തിയായി പോലീസും !

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ വിവാദ പരാമര്‍ശവുമായി പി.സി ജോര്‍ജ് എം.എല്‍.എ. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടിഅഭിനയിക്കാനെത്തിയത് ദുരൂഹമാണെന്നും പി.സി പറഞ്ഞു.ഇപ്പോള്‍ നടക്കുന്നത് പുരുഷ പീഡനമാണ് എന്നുപറഞ്ഞ പിസി ജോര്‍ജ്ജ് നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നും പറഞ്ഞു. ആക്രമിക്കപ്പെട്ടുവെന്നുപറയുന്നതിന്റെ പിറ്റേ ദിവസവും നടി അഭിനയിക്കാനെത്തിയതാണ് പിസി ചൂണ്ടിക്കാട്ടുന്നത്.

ക്രൂരമായ പീഡനത്തിരയായെങ്കില്‍ എങ്ങിനെ അടുത്ത ദിനം സിനിമയില്‍ അഭിനയിക്കാന്‍ പോയി എന്ന് ജോര്‍ജ് ചോദിച്ചു. വിവാഹിതയായ ശേഷം മാധ്യമപ്രവര്‍ത്തകനൊപ്പം കിടക്ക പങ്കിട്ട യുവതി എങ്ങിനെ ഇരയാവും. പുരുഷ സംരക്ഷണത്തിനു നിയമം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പിസിയുടെ അഭിപ്രായ പ്രകടനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജിന് ദിലീപുമായി കണക്ഷൻ ഉണ്ടെന്നും ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാണ് ഷോൺ എന്നും ആരോപണവും റിപ്പോർട്ടും ഉണ്ടായിരുന്നു.

Top