ബാര്‍ അഴിമതിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ എന്നാണ് കെഎം മാണി നോക്കുന്നതെന്ന് പിസി ജോര്‍ജ്

pc-george_

തിരുവനന്തപുരം: പാര്‍ട്ടിയില്‍ തന്നെ കെഎം മാണിക്കെതിരെ ശബ്ദമുയര്‍ന്നു തുടങ്ങി. മാണി ബിജെപിക്കൊപ്പം പോയാല്‍ കൂടെയുള്ള മൂന്നു മന്ത്രിമാരും പിന്നീട് കൂടെ ഉണ്ടാകില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. ബാര്‍ അഴിമതിയില്‍ നിന്ന് രക്ഷപെടാന്‍ കഴിയുമോ എന്നാണ് കെഎം മാണി നോക്കുന്നത്.

സിഎഫ് തോമസും റോഷി അഗസ്റ്റിനും ജയരാജും മാണിക്ക് ഒപ്പം കൂടെ ഉണ്ടാകില്ലെന്നാണ് ജോര്‍ജ് പറഞ്ഞത്. പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിക്കുക എന്നതാണ് പിണറായി വിജയന്റെ ലക്ഷ്യം. അതുകൊണ്ട് യുഡിഎഫിനെ തകര്‍ക്കാന്‍ പിണറായി നോക്കും. അതിന് കൂട്ടുനില്‍ക്കാന്‍ മാണിയെ പ്രോത്സാഹിപ്പിക്കുകയാണ് പിണറായി ചെയ്യുന്നത്. 28 എംഎല്‍എമാര്‍ ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ആറില്‍ ഒതുങ്ങി. കേരള കോണ്‍ഗ്രസ് പിരിച്ചുവിടുകയാണ് വേണ്ടതെന്നും പി സി ജോര്‍ജ്ജ്പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെ കേരള കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ഓഗസ്റ്റ് 4 ന് നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ചയും യോഗവും മാറ്റി വെച്ചിരുന്നു. യോഗം മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ സ്ഥിരീകരിച്ചു. തങ്ങള്‍ യുഡിഎഫ് ബഹിഷ്‌കരിച്ചിട്ടില്ലെന്ന് കെഎം മാണി അറിയിച്ചു. മാണിക്ക് പങ്കെടുക്കാന്‍ അസൗകര്യമുളളതിനാലാണ് യോഗം പത്താം തീയതിയിലേക്ക് മാറ്റിയത്. ഉഭയകക്ഷി ചര്‍ച്ചകളില്‍ സൗകര്യം ഉണ്ടെങ്കില്‍ പങ്കെടുക്കുമെന്നും ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും മാണി പ്രതികരിച്ചു.

ഓഗസ്റ്റ് 6, 7 തീയതികളില്‍ ചരല്‍ക്കുന്നില്‍ വെച്ച നടക്കുന്ന മാണിയുടെ ക്യാപ് നിര്‍ണായക തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് വിലയിരുത്തല്‍ ഈ ക്യാംപില്‍ വെച്ച് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചേക്കും. നേതാക്കളുടെ അസൗകര്യം മൂലമാണ് യോഗം മാറ്റിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനറുടെ നിലപാട്. ചരല്‍ക്കുന്ന് ക്യാംപിന് ശേഷം മാത്രം യോഗം മതിയെന്ന് മാണി അഭിപ്രായപ്പെട്ടതായും കണ്‍വീനര്‍ അറിയിച്ചു. കെഎം മാണിക്ക് എന്തെങ്കിലും തരത്തിലുളള പ്രതിഷേധം ഉളളതായി തോന്നിയിട്ടില്ലെന്ന് പിപി തങ്കച്ചന്‍ പറഞ്ഞു.ഇന്നലെ യോഗത്തിനെത്താന്‍ ബുദ്ധിമുട്ടാണെന്ന് മാണി അറിയിച്ചതായും പിപി തങ്കച്ചന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഒഴിച്ചുളള യുഡിഎഫ് നേതാക്കളുമായി ഫോണില്‍ ആശയ വിനിമയം നടത്താന്‍ പോലും മാണി തയ്യാറായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ഇന്നലത്തെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് കേരളകോണ്‍ഗ്രസ് നേതാവ് ജോസഫ് എം പുതുശേരി പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ യുഡിഎഫ് നേതൃയോഗത്തില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരും തന്നെ എത്തിയിരുന്നില്ല. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം പരസ്യ നിലപാട് എടുത്തതാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.

തന്നെ മുന്നണിയില്‍ തളച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബാര്‍ കോഴ കേസെന്ന് ചൂണ്ടികാട്ടി കെഎം മാണി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി യൂത്ത് ഫ്രണ്ട് ഹൈക്കമാന്റിന് പരാതിയും നല്‍കിയിരുന്നു.

Top