അയ്യപ്പന്‍ ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് ഈ മറുതയോട് എങ്ങനെയാടാ ഒന്ന് ഇംഗ്‌ളീഷില്‍ പറഞ്ഞുകൊടുക്കുക…?? പി.സി. ജോര്‍ജ്

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ച് റിപ്പബ്ലിക് ടി.വി. റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോഴായിരുന്നു പി.സി.യുടെ മറുപടി. നൈഷ്ഠിക ബ്രഹ്മചാരിയെന്ന് ഇംഗ്ലീഷില്‍ എങ്ങനെ പറയും എന്നതായിരുന്നു പി.സി.യുടെ പ്രശ്‌നം.

അവസാനം മലയാളത്തിലും ഇംഗ്‌ളീഷിലും ആയി മറുപടി. ”അയ്യപ്പന്‍ ഈസ് എ…. എന്നതാ…. ഒരു പത്തു വയസിനും 50 വയസിനും ഇടയ്ക്കുള്ള സ്ത്രീകളെ അയ്യപ്പന്‍ സ്വീകരിക്കുന്നില്ല. നൈഷ്ഠിക ബ്രഹ്മചാരിയെന്നാല്‍.. മാതൃ പുത്രീ ബന്ധം മാത്രം…” സുപ്രീകോടതിക്ക് വിശ്വാസകാര്യങ്ങളില്‍ തീരുമാനമെടുക്കാനാവില്ലെന്നാണ് പി.സി.യുടെ വാദം.

Top