കോട്ടയം :ലൗജിഹാദ്,നാർക്കോട്ടിക് ജിഹാദ് എന്നീ പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ പിന്തുണച്ച് ജനപക്ഷം നേതാവ് പി.സി ജോർജ് രംഗത്ത് . ബിഷപ്പ് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. പരാമർശത്തെ പൂർണമായി അനുകൂലിക്കുന്നുവെന്നും പി സി ജോർജ് വ്യക്തമാക്കി.പാലാ രൂപത പറഞ്ഞകാര്യം നേരത്തെ വെളിപ്പെടുത്തിയിരുന്നതാണ്. അന്ന് എല്ലാവരും മുതുകത്ത് കേറി. ഇപ്പൊ തെളിഞ്ഞില്ലെ സത്യം എന്നും അദ്ദേഹം ചോദിച്ചു.
കത്തോലിക്ക സഭയുടെ ഔദ്യോഗിക വക്താവെന്ന നിലയിൽ പാലാരൂപത തന്നെ ലേഖനം ഇറക്കിയിരിക്കുകയാണ്. പിതാവ് ഒരിക്കലും കള്ളം പറയില്ല. നിരവധി ചെറുപ്പക്കാരാണ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായത്. നിരവധി കുടുംബങ്ങളാണ് നാർക്കോട്ടിക് ലൗ ജിഹാദിന്റെ ഇരകളായി തകർന്നതെന്നും പി.സി ജോർജ് പറഞ്ഞു.
മദ്യവും മയക്കുമരുന്നും കൊണ്ടുവരുന്നവരുടെ പേരുകൾ വായിച്ചാൽ പലരുടേയും ബുദ്ധിപൂർവ്വമായ ആലോചനയുടെ തെളിവാണ് ഇതെല്ലാമെന്ന് വ്യക്തമാകും. കള്ളനോട്ട് പിടിക്കുന്നു സ്വർണം പിടിക്കുന്നു. ആരാണ് പ്രതികൾ. ഇത് സംഘടിത നീക്കമാണെന്ന് മനസ്സിലാക്കണം. അല്ലാതെ സമുദായത്തെ കുറ്റപ്പെടുത്തരുത്. ചില ഭീകരരുടെ വിവരക്കേടാണിത്. ഇതിനെ എതിർക്കാനും വിമർശിക്കാനും തയ്യാറാകണമെന്നും പി സി ജോർജ് വ്യക്തമാക്കി.അതേസമയം ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്’ പരാമര്‍ശത്തില്‍ പാലാ രൂപതാ ബിഷപ്പിനെ പിന്തുണച്ച് ബിജെപിയും. ബിജെപി മുന്‍ ജില്ലാ അധ്യക്ഷനും പുതുപ്പള്ളി നിയമസഭാ സ്ഥാനാര്‍ത്ഥിയായിരുന്നു എന്‍ ഹരിയാണ് ബിഷപ്പിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
നാര്‍ക്കോട്ടിക് ലവ് ജിഹാദിന് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു എന്ന പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന അത്യന്തം ഗൗരവകരം. അടുത്ത കാലത്തായി കേരളത്തില്‍ പിടികൂടുന്ന മയക്കുമരുന്നുകളുടെ ബാഹുല്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറു കണക്കിന് കിലോ കഞ്ചാവും, വിപണിയില്‍ കോടികള്‍ വില വരുന്ന ഹാഷിഷ് പോലുള്ള മയക്കുമരുന്നുകളും എവിടെ നിന്നാണ് എത്തുന്നതെന്ന് അന്വഷണം നടത്താന്‍ പോലീസും രഹസ്യാന്വഷണ വിഭാഗവും തയാറാകണം. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വഷണം നടത്തണം. കത്തോലിക്ക യുവാക്കളില്‍ മാത്രമല്ല ഹിന്ദു ക്രിസ്ത്യന്‍ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഒരു ബിഷപ്പിന് പോലും ആശങ്കയുണ്ടായിട്ടും നമ്മുടെ നിയമ സംവിധാനം ഉറക്കം നടിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. വിഷയത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.
ബിഷപ്പിനെ സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കാനുള്ള പ്രചരണങ്ങളെ ചെറുക്കുമെന്നും സിപിഐഎമ്മും ബിജെപിയും ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ബിഷപ്പിനെ വേട്ടയാടാന്‍ അനുവദിക്കില്ല. വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണ്. ഈ വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്.
അതിന് തയ്യാറാകാതെ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള ശ്രമങ്ങള്‍ പൊതു സമൂഹം തിരിച്ചറിയണമെന്നും, പാലായുടെ അഭിവന്ദ്യ മെത്രാനെ ഒരു സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ചേര്‍ക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. പാലാ രൂപതയും, കല്ലറങ്ങാട്ട് തിരുമേനിയും മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ച് ഉള്ളതാണ്. ഇതെല്ലാം ബോധപൂര്‍വ്വം മറന്നുകൊണ്ട് അദ്ദേഹത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളെ കമ്മിറ്റി അപലപിച്ചു. വിഷയത്തെ വളച്ചൊടിച്ച് ക്രൈസ്തവ മുസ്ലിം ഭിന്നത സൃഷ്ടിക്കുവാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും യൂത്ത് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. സിപിഎമ്മിനെ പോലെ തന്നെ ബിജെപിയും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.നേരത്തെ പാലാ ബിഷപ്പിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു എന്നാൽ ഇതിനെ തള്ളി ഷാഫി പറമ്പിലും രംഗത്ത് വന്നിരുന്നു .
യൂത്ത് കോണ്‍ഗ്രസ് പ്രസ്താവന പൂർണ്ണമായി : ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത് ഒരു സാമൂഹ്യ വിപത്തിനെ കുറിച്ചുള്ള ആശങ്കയാണ്. ഈ വിഷയത്തില്‍ നീതിയുക്തമായ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ടുവരുവാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്. അതിന് തയ്യാറാകാതെ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനുള്ള ശ്രമങ്ങള്‍ പൊതു സമൂഹം തിരിച്ചറിയണമെന്നും, പാലായുടെ അഭിവന്ദ്യ മെത്രാനെ ഒരു സാമൂഹ്യ വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങളെ ചേര്‍ക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.പാലാ രൂപതയും, കല്ലറങ്ങാട്ട് തിരുമേനിയും മതനിരപേക്ഷ നിലപാട് എല്ലാകാലത്തും ഉയര്‍ത്തിപ്പിടിച്ച് ഉള്ളതാണ്. ഇതെല്ലാം ബോധപൂര്‍വ്വം മറന്നുകൊണ്ട് അദ്ദേഹത്തിനെതിരെ നടത്തുന്ന ആക്രമണങ്ങളെ കമ്മിറ്റി അപലപിച്ചു. വിഷയത്തെ വളച്ചൊടിച്ച് ക്രൈസ്തവ മുസ്ലിം ഭിന്നത സൃഷ്ടിക്കുവാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും യൂത്ത് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. സിപിഎമ്മിനെ പോലെ തന്നെ ബിജെപിയും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു.