കേരളം ബിജെപി മുഖമാക്കാൻ പൂഞ്ഞാർ പുലി !പി.സി ജോർജ് അമിത്ഷായും മോദിയുമായി കൂടിക്കാഴ്ച നടത്തും.ഷോൺ ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർത്ഥി

കോട്ടയം: പി.സി ജോര്‍ജ് എംഎല്‍എയും ജനപക്ഷവും എന്‍ഡിഎ പ്രവേശനം ഉറപ്പാക്കി. അടുത്ത ആഴ്ച ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പി.സി ജോര്‍ജ് കൂടിക്കാഴ്ച നടത്തുമെന്ന് ഇദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.ബിഷപ്പ് ഫ്രാങ്കോയുടെ പീഡനക്കേസില്‍ സഭയ്‌ക്കൊപ്പം നിന്ന് സഭയുടെ ഗുഡ്ബുക്കില്‍ കയറിയ പി.സി ജോര്‍ജ് എംഎല്‍എ, ശബരിമല വിഷയത്തോടെ ഹിന്ദുക്കളെയും ഒപ്പം കൂട്ടിയിരിക്കുകയാണ്.

ഇതിനിടെ ഇടതു മുന്നണിയുമായുണ്ടായ എല്ലാ ബന്ധങ്ങളും പി.സി ജോര്‍ജിന്റെ ജനപക്ഷം ഉപേക്ഷിച്ചു. ഈരാറ്റുപേട്ട നഗരസഭയിലെയും , പൂഞ്ഞാര്‍ പഞ്ചായത്തിലെയും ഭരണത്തില്‍ നിന്നും ജനപക്ഷം പിന്മാറി. ഇതോടെ ഈ രണ്ടിടത്തും ഇടതു മുന്നണിയ്ക്ക് ഭരണം നഷ്ടമായി. ഇതോടെ ബിജെപിക്കൊപ്പം കൈപിടിച്ച് എന്‍ഡിഎയുടെ ഭാഗമാകാനുള്ള ശ്രമമാണ് ഇപ്പോള്‍ പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി നടത്തുന്നതെന്നാണ് സൂചന. ജനപക്ഷം എന്‍ഡിഎയുടെ ഭാഗമാകുന്നതോടെ പി.സി ജോര്‍ജിന്റെ മകനും യുവജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും. കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കി മ്ധ്യകേരളത്തില്‍ പിടിമുറുക്കാനാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആലോചിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാസങ്ങള്‍ക്ക് മുന്‍പാണ് പി.സി ജോര്‍ജിന്റെ പിന്‍തുണയോടെ ഇടതു മുന്നണി ഭരണം നടത്തിയിരുന്ന ഈരാറ്റുപേട്ട നഗരസഭയ്ക്കുള്ള പിന്‍തുണ പി.സി ജോര്‍ജിന്റെ ജനപക്ഷം പിന്‍വലിച്ചത്. ഇതിനു ശേഷം തിങ്കളാഴ്ചയാണ് ജനപക്ഷം പൂഞ്ഞാര്‍ പഞ്ചായത്തിനുള്ള പിന്‍തുണ പിന്‍വലിച്ചത്. ഇതോടെ പൂഞ്ഞാര്‍ നഗരസഭ ഭരണവും ഇടതു മുന്നണിയ്ക്ക് ന്ഷ്ടമായി. ഇത് വലിയ രാഷ്ട്രീയ പ്രത്യാഘത്തിനാണ് വഴി വയ്ക്കുന്നത്. സ്വതന്ത്രനായി പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ച പി.സി ജോര്‍ജ്, എല്ലാ മുന്നണികളെയും ഒരു പോലെ എതിര്‍ക്കുകയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെയും ഒരു പോലെ പ്രതിരോധത്തിലാക്കിയ നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചിരുന്നത്. ഒരു സമയത്ത് പി.സി ജോര്‍ജ് ഇടതു മുന്നണിയില്‍ എത്തുമെന്നു വരെ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, കേരള കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ പി.സി ജോര്‍ജ് ഒടുവില്‍ യുഡിഎഫ് മുന്നണി വിട്ടു. പി.സി ജോര്‍ജിനെ ഏറ്റെടുക്കാന്‍ ഇടതു മുന്നണി തയ്യാറായതുമില്ല. ഇതിനു ശേഷമാണ് നിയമസഭയിലേയ്ക്ക് പി.സി ജോര്‍ജ് ഒറ്റയ്ക്ക് മത്സരിച്ചതും പൂഞ്ഞാറില്‍ നിന്നു വിജയിച്ച് വന്നതും.images (1)

ഏറ്റവും ഒടുവിലായി ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോയ്ക്കും സഭയ്ക്കും അനുകൂലമായ നിലപാടാണ് പി.സി ജോര്‍ജ് സ്വീകരിച്ചിരുന്നത്. സഭയെ പിന്‍തുണച്ച് കന്യാസ്ത്രീയെ അപമാനിച്ച പി.സി ജോര്‍ജിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സംഘപരിവാര്‍ അടക്കമുള്ളവര്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍, ഇതെല്ലാം ഒന്ന് കെട്ടടങ്ങും മുന്‍പ് തന്നെ ശബരിമല സ്ത്രീ പ്രവേശന സ്ത്രീ പ്രവേശന വിഷയത്തിലുള്ള സുപ്രീം കോടതി വിധിയെത്തി. ബിഷപ്പ് വിഷയത്തില്‍ സഭയ്‌ക്കൊപ്പം നിന്ന പി.സി ജോര്‍ജ്, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുക്കള്‍ക്കൊപ്പമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പി.സി ജോര്‍ജും സംഘവും ഹിന്ദുക്കള്‍ക്കും സംഘപരിവാറിനും പ്രിയപ്പെട്ടവരായി മാറി. ഇതിനു പിന്നാലെയാണ് ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച അനുരഞ്ജന ചര്‍ച്ചയില്‍ നിന്നും ബിജെപിക്കൊപ്പം പി.സി ജോര്‍ജും ഇറങ്ങിപ്പോന്നതോടെയാണ് ജോര്‍ജിന്റെ മുന്നണി പ്രവേശനം ചര്‍ച്ചയായി മാറിയത്.

പി.സി ജോര്‍ജ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായാല്‍ മകനും യുവജനപക്ഷം നേതാവുമായ ഷോണ്‍ ജോര്‍ജ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയായേക്കും. ഇതുകൂടാതെ മധ്യകേരളത്തില്‍ കരുത്ത് ഉറപ്പിക്കാന്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസിനെ കോട്ടയം സീറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കാനും ബിജെപി കേന്ദ്ര നേതൃത്വം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴി മധ്യകേരളത്തിലെ നാല് സീറ്റുകളില്‍ വിജയ സാധ്യത ഉറപ്പിക്കുന്നതിനാണ് ബിജെപി നേതൃത്വം കണക്കു കൂട്ടുന്നത്.

പി.സി ജോര്‍ജും, പി.സി തോമസും കോട്ടയത്തും പത്തനംതിട്ടയിലും മത്സരരംഗത്തിറങ്ങിയാല്‍ എറണാകുളവും ഇടുക്കിയും കോട്ടയവും പിടിച്ചെടുക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. നിലവില്‍ പത്തനംതിട്ടയില്‍ ബിജെപിയ്ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. കാഞ്ഞിരപ്പള്ളിയിലും, പൂഞ്ഞാറിലും പി.സി ജോര്‍ജ് നിര്‍ണ്ണായക ശക്തിയാണ്. ക്രൈസ്തവ വോട്ടുകള്‍ നിര്‍ണ്ണായകമായ കോ്ട്ടയത്തും ഇടുക്കിയിലും പി.സി ജോര്‍ജിനും പി.സി തോമസിനും നിര്‍ണ്ണായക സ്വാധീനം ചെലുത്താനാവുമെന്നും ബിജെപി നേതൃത്വം കണക്കു കൂട്ടുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയ്ക്ക് വന്‍ നേട്ടം കേരളത്തിലുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Top