കോട്ടയം: ഈ പ്രായത്തിൽ പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിങ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പി.സി. ജോർജ് എംഎൽഎ. കൊച്ചിയിൽ അതിക്രമത്തിന് ഇരയായ യുവനടിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പ്രസ്താവനയെ വിമർശിച്ച നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കു സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ നൽകിയ മറുപടിയിലാണ് പി.സി. ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭാഗ്യലക്ഷ്മിയുടെ പേര് എടുത്തു പറയാതെയാണ് പി.സി. ജോർജിന്റെ രൂക്ഷ പ്രതികരണം. ‘തോക്കും ചൂണ്ടി നടക്കുന്ന റബ്ബറും ഏലവും പണവും മാത്രം കണ്ട് വളർന്ന പി.സി. ജോർജിന് സ്ത്രീകളുടെ മാനത്തേയും അപമാനത്തേയും സംബന്ധിച്ച് മനസിലാവില്ലെ’ന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വിമർശനം.
അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് പോലെ ഒരു പെണ്‍കുട്ടി അതിക്രൂരമായി ആക്രമിക്കപ്പെട്ടപ്പോഴും പ്രതികള്‍ക്ക് വേണ്ടി വാദിക്കാനും ആളുകളുണ്ട് നമ്മുടെ നാട്ടില്‍. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ അകത്ത് കിടക്കുന്ന ദിലീപിന് വേണ്ടി ഘോരഘോരം വാദിക്കുകയും ആ പെണ്‍കുട്ടിയെ ഒരു ലജ്ജയുമില്ലാതെ അപമാനിക്കുകയുമാണ് ജനപ്രതിനിധി കൂടി ആയ പിസി ജോര്‍ജ് ചെയ്തിരിക്കുന്നത്. പിസി ജോര്‍ജിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ ഗൂഢാലോചന നടന്നുവെന്ന് നേരത്തെ മുതല്‍ ആരോപിക്കുന്ന പിസി ജോര്‍ജിന്റെ പുതിയ വാദം നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ല എന്നതാണ്. ക്രൂരമായി ആക്രമിക്കപ്പെട്ടു എങ്കില്‍ അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ എത്തിയത് എങ്ങിനെ എന്നുവരെ പിസി ജോര്‍ജ് ചോദിക്കാന്‍ മടിച്ചില്ല.
ഫേസ്ബുക്ക് പോസ്റ്റിലൂടെ പൂഞ്ഞാര്‍ എംഎല്‍എയ്ക്ക് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് ഭാഗ്യലക്ഷ്മി. ഒന്നും മിണ്ടാതെയിരിക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്.എന്ത് ചെയ്യാന്‍ എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം തുടങ്ങുന്നത്.അപമാനിക്കപ്പെട്ടതിനു പുറമേ ആ പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്ബോള്‍ എങ്ങനെ പ്രതികരിക്കാതെയിരിക്കും എന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു.’പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാന്‍ സാധിച്ചു? അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് പിസി ജോര്‍ജ് എംഎല്‍എയുടെ സംശയം. ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ പുറത്തിറങ്ങാതെ കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു
ജനപ്രതിനിധി തന്നെ പറയുകയാണ് എന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാണിക്കുന്നു.പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ എന്നും പിസിയോട് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. അതോ അവര്‍ ഒരു നടി ആയതുകൊണ്ടാണോ എന്നും ചോദ്യമുണ്ട്. പിസി ജോര്‍ജിന്റെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ അവരെ വീട്ടില്‍ പൂട്ടിയിടുമോ എന്നും അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും പറയുമോ എന്നും ഫേസ്ബുക്ക് പോസ്ററില്‍ ഭാഗ്യലക്ഷ്മി ചോദ്യം ഉന്നയിക്കുന്നു.
താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നതും അതിന് കൈയ്യടിക്കുന്നവരേയും മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പരിഹസിക്കുന്നു. പക്ഷേ ഇരയായ പെണ്‍കുട്ടിയെ കുറിച്ച് പറഞ്ഞത് ഇത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി എന്ന് ഭാഗ്യലക്ഷ്മി ഓര്‍മ്മപ്പെടുത്തുന്നു.പിസി ജോര്‍ജിന്റെ ഇത്തരം വാക്കുകള്‍ക്ക് ജനം കൈയ്യടിക്കുമെന്ന് കരുതരുത് എന്നും ഭാഗ്യലക്ഷ്മി പറയുന്നു. ആരെ സംരക്ഷിക്കാനാണ് പിസി ജോര്‍ജിന്റെ ഈ നാടകം? പള്‍സര്‍ സുനിയെ ആണോ പിസി ജോര്‍ജിന് സംരക്ഷിക്കേണ്ടത് എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.അപ്പൊള്‍ പിസി ജോര്‍ജ് വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ എന്ന് വ്യക്തമാക്കണമെന്നും ഭാഗ്യലക്ഷ്മി ആവശ്യപ്പെടുന്നു.നല്ല ജനപ്രതിനിധിയെന്ന് പരിഹാസരൂപേണ പിസി ജോര്‍ജിനെ പരാമര്‍ശിക്കുന്ന ഭാഗ്യലക്ഷ്മി, അവനവന് വേദനിക്കണം, എന്നാലേ വേദനയെന്തെന്നറിയൂ എന്നും ചൂണ്ടിക്കാണിക്കുന്നു. തോക്കും ചൂണ്ടി നടന്ന് റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ലെന്നും വിമര്‍ശനം ഉണ്ട്.താരസംഘടനയായ അമ്മയ്ക്ക് എതിരെയും പോസ്ററില്‍ പരാമര്‍ശം ഉണ്ട്. നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞത്.തന്റെ മകളെ അപമാനിച്ച പിസി ജോര്‍ജിനെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ എന്ന ചോദ്യത്തിലാണ് പോസ്റ്റ് അവസാനിക്കുന്നത്.