ദിനോസറുകള്‍ ഭൂമിയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചാലും രാഹുലിനും മഹാസഖ്യത്തിനും ഇനി മടക്കം ഉണ്ടാകില്ല; ബിഹാറിലെ ജനങ്ങള്‍ക്ക് ജംഗിള്‍ രാജ് വേണ്ട’

പാറ്റ്‌ന: ദിനോസറുകള്‍ ഭൂമിയിലേക്ക് മടങ്ങുമെന്ന് വിശ്വസിച്ചാലും ബിഹാറില്‍ രാഹുല്‍ ഗാന്ധിക്കും മഹാസഖ്യത്തിനും ഒരു മടക്കം ഉണ്ടാകില്ലെന്ന് ബിജെപി വക്താവ് ജെയ്വീര്‍ ഷെര്‍ഗില്‍. ബിഹാറിലെ ജനങ്ങള്‍ക്ക് ഇനി ജംഗിള്‍ രാജ് വേണ്ട, അവര്‍ക്ക് ജനാധിപത്യപരമായ ഭരണ സംവിധാനമാണ് വേണ്ടത്. അവര്‍ ?ഗുണ്ടാ രാജിനെ താഴിട്ടു പൂട്ടിയെന്നും ബിജെപിയെ സിന്ദൂരം ചാര്‍ത്തി വരവേറ്റെന്നും ജെയ്വീര്‍ ഷെര്‍ഗില്‍ പറഞ്ഞു.

എന്‍ഡിഎയുടെ പടയോട്ടത്തിനാണ് ബിഹാര്‍ സാക്ഷ്യം വഹിക്കുന്നത്. കേവല ഭൂരിപക്ഷം കടന്ന് 160 സീറ്റുകളുമായി എന്‍ഡിഎ സഖ്യം കുതിക്കുകയാണ്. 68 സീറ്റുകളുമായി ബിജെപി അതിവേഗം മുന്നേറുകയാണ്. ജെഡിയു 76 സിറ്റില്‍ മുന്നിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്‍ഡി മുന്നണി 70 സീറ്റില്‍ കിതക്കുകയാണ്. കോണ്‍?ഗ്രസിന്റെ കാര്യ അതിദയനീയമാണ് 11 സീറ്റാണ് രാഹുലിന്റെ കോണ്‍ഗ്രസുള്ളത്. ആജെഡി 54 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. സിപിഎം ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
വിജയം ഉറപ്പിച്ചതോടെ ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

 

Top