തൊട്ടാൽ പൊള്ളും പെട്രോൾ വില! ജനത്തെ പെട്രോളിൽ വറുത്തെടുത്ത് എണ്ണക്കമ്പനികളും കേന്ദ്ര സർക്കാരും

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ജനം വലയുമ്പോൾ രാജ്യത്ത് വീണ്ടും പെട്രോൾവില വർദ്ധന. ഇ​ന്ന് പെ​ട്രോ​ളി​ന് 27 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ര്‍​ദ്ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 95 രൂപ 14 പൈസയും ഡീ​സ​ല്‍ വി​ല 90 രൂപ 55 പൈസയുമായി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 96 രൂപ 74 പൈസയിലേക്കെത്തി. ഡീ​സ​ല്‍ വി​ല 92 രൂപ 04 പൈസയായി.

കഴിഞ്ഞ ഒരു മാസത്തിനിടെ 27 ദിവസമാണ് രാജ്യത്ത് പെട്രോൾ വില വർധിച്ചത്. കേരളത്തിൽ ഇതോടെ നൂറിന് അടുത്തെത്തി പെട്രോൾ വില. പ്രീമിയം പെട്രോളിന് 99 രൂപയാണ് കോട്ടയത്തെ ഇന്നത്തെ വില.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ രീതിയില്‍ വര്‍ദ്ധന തുടര്‍ന്നാല്‍ സം​സ്ഥാ​ന​ത്തും പെ​ട്രോ​ള്‍ വി​ല ഉ​ട​ന്‍ സെ​ഞ്ച്വ​റി​യ​ടി​ക്കും. കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വീ​ണ്ടും ഉ​യ​ര്‍ന്നു തു​ട​ങ്ങി​യ​ത്.

ഇന്ധനവിലയിലെ തീവെട്ടിക്കൊള്ളക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മൗ​നം തുടരുകയാണ്.

Top