ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. ദീര്‍ഘനാളുകള്‍ക്കുശേഷമാണ് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 82.62 രൂപയും ഡീസലിന് 75.58 രൂപയുമായി. മുംബൈയില്‍ പെട്രോളിന് 88.08 രൂപയും ഡീസലിന് 79.24 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.98 രൂപയും ഡീസലിന് 80.88 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 84.48 രൂപയും ഡീസലിന് 79.35 രൂപയുമായി. രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ 2.50 രൂപ പെട്രോളിനും ഡീസലിനും ഒക്ടോബര്‍ ആദ്യവാരം കുറച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ 1.50 രൂപ കുറയ്ക്കുകയും എണ്ണക്കമ്പനികള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒരു രൂപ കുറയ്ക്കുകയും ചെയ്തതോടെയാണ് ഒരു ലിറ്ററിന് 2.50 രൂപയുടെ കുറവുണ്ടായത്. ഒരു വര്‍ഷംകൊണ്ടു ഡീസല്‍ വിലയില്‍ 26.82 ശതമാനവും പെട്രോള്‍ വിലയില്‍ 17.89 ശതമാനവുമാണു വര്‍ധനയുണ്ടായത്.
ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്
Tags: petrol price