പെട്രോളടിച്ചാല്‍ ബൈക്ക് സമ്മാനം; ഓഫറുമായി പമ്പുകള്‍

ഇന്ധനം നിറച്ചാല്‍ വാഹനങ്ങള്‍ സമ്മാനം കിട്ടുന്ന കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ചിലരെങ്കിലും അമ്പരക്കും. എന്നാല്‍ ഇന്ധന വില കുതിച്ചു കയറുന്ന കാലത്ത് അമ്പരപ്പിക്കുന്ന ഓഫറുമായി എത്തിയിരിക്കുകയാണ് ചില പമ്പുകള്‍. മധ്യപ്രദേശിലെ ചില പെട്രോള്‍ പമ്പ് ഉടമകളാണ് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്.

സംസ്ഥാനത്തു കൂടി കടന്നു പോകുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങള്‍ അന്യസംസ്ഥാനത്തെ പമ്പുകളെ ആദ്യം ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് സമ്മാന പദ്ധതിയുമായി പമ്പുടമകള്‍ രംഗത്തെത്തിയത്.  പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടുതൽ മൂല്യവർധിത നികുതിയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് മൂല്യ വര്‍ധിത നികുതി. അഞ്ചു രൂപയുടെ വരെ വ്യത്യാസമാണ് അതിർത്തി സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ലിറ്റർ ഡീസലിന് സംസ്ഥാനത്ത് നിലവിലുള്ളത്. വിവിധ പമ്പുടമകള്‍ പ്രഖ്യാപിച്ച ഓഫറുകല്‍ ഇങ്ങനെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

100 ലിറ്റർ ഡീസൽ അടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് പ്രഭാത ഭക്ഷണവും ചായയും. 5,000 ലിറ്റർ ഇന്ധനം നിറയ്ക്കുന്നതെങ്കിൽ മൊബൈൽ, സൈക്കിൾ, റിസ്റ്റ് വാച്ച് .  15,000 ലിറ്റർ അടിക്കുന്നവർക്ക് അലമാര, സോഫ സെറ്റ്, 100 ഗ്രാം വെള്ളി നാണയം തുടങ്ങിയവ സമ്മാനമായി ലഭിക്കും. 25,000 ലിറ്റർ ഡീസൽ അടിച്ചാൽ ഓട്ടോമാറ്റിക് വാഷിങ് മെഷിനാണ് സമ്മാനം. 50,000 ലിറ്ററിന് സ്പ്ലിറ്റ് എസി അല്ലെങ്കിൽ ലാപ്ടോപ്പും ഒരുലക്ഷം ലിറ്ററിന് സ്കൂട്ടർ അല്ലെങ്കിൽ ബൈക്കുമാണ് സമ്മാനം. സമ്മാനങ്ങൾ പ്രഖ്യാപിച്ചതോടെ കൂടുതൽ ഡ്രൈവർമാർ സംസ്ഥാനത്തു നിന്നു തന്നെ ഇന്ധനം അടിക്കാൻ തയാറായിട്ടുണ്ടെന്നാണ് പമ്പുടമകൾ പറയുന്നത്.

Top