കൊച്ചി:അവസാനം ഫോൺ സെക്സ് കെണികേസ് തീർപ്പാക്കാമെന്ന ഹർജി പിൻവലിച്ചുകൊണ്ട് പരാതിക്കാരി എട്ടിന്റെ പണി മുൻ മന്ത്രി സ്സീൻഡറിട്ടു കൊടുത്തു .ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വീണ്ടും ത്രിശങ്കുവിൽ തന്നെ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നൽകിയിരുന്ന ഹർജി പിൻവലിച്ചു. ഹർജിയിൽ വാദം പൂർത്തിയായി വിധി പറയാൻ മാറ്റുന്നതിനു തൊട്ടുമുൻപാണ് നീക്കം. കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർജിയിൽ കക്ഷി ചേർന്നവരും ആവശ്യപ്പെട്ടിരുന്നു.ഹർജി പിൻവലിച്ചതോടെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം വീണ്ടും ത്രിശങ്കുവിലായി. വാദിയും പ്രതിയും കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കിയാൽ വിചാരണ വേളയിൽ കേസു തന്നെ നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയിൽ സർക്കാരെടുത്തിരുന്ന നിലപാട്.എന്നാൽ മന്ത്രിസ്ഥാനം ശശീന്ദ്രന് കൊടുക്കാതിരിക്കാൻ പരാതിക്കാരിയുടെ സി.പി.എം തന്ത്രം കാലിച്ചതെന്നും ആരോപണം ഉയരുന്നുണ്ട് .
കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പായെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നുമായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവർത്തക ആവശ്യപ്പെട്ടിരുന്നത്. മന്ത്രിയായിരിക്കെ ശശീന്ദ്രൻ 2016 നവംബർ എട്ടിനു ചാനൽ പ്രവർത്തകയോട് അശ്ലീല സംഭാഷണം നടത്തിയെന്നും മര്യാദവിട്ടു പെരുമാറിയെന്നുമാണ് മന്ത്രിക്കെതിരായ പരാതി.ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിക്കാൻ വയൽ നികത്തിയെന്ന കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിക്കും ആലപ്പുഴയിലെ മുൻ കലക്ടർക്കും മുൻ സബ് കലക്ടർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു പ്രഥമവിവര റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയതായി സർക്കാർ ഹൈക്കോടതിയിലും നിലപാടെടുത്തു. ഇതോടെ എൻസിപിയിലെ രണ്ട് എംഎൽഎമാർക്കും മന്ത്രിസഭായിലേക്കുള്ള തിരിച്ചുവരവ് ഏറെ പ്രയാസമായി.