കൊളംബോ: ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടന്നു ഫോട്ടോഷൂട്ട് നടത്തിയതിന് യാത്രാ ബ്ലോഗേഴ്‌സായ ദമ്പതികള്‍കളെ ഉത്തരവാദിത്വമില്ലാത്തവരെന്ന് മുദ്രകുത്തി സോഷ്യല്‍ മീഡിയ. എല്ല എന്ന സ്ഥലത്തേക്കുള്ള ട്രെയില്‍ യാത്രക്കിടയിലാണ് റാഖ്വലും, മിഗ്വേലും ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചത്. ചിത്രം വൈറലായിരിക്കുകയാണ്. എന്തൊക്കെതന്നെ സംഭവിച്ചാലും, ജീവിതം എന്ന ഈ അത്ഭുതയാത്ര നിങ്ങള്‍ ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക ‘ എന്നൊരു അടിക്കുറിപ്പും ഇവര്‍ ചിത്രത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. നാല്‍പത്തിമൂവ്വായിരത്തോളം ലൈക്കുകള്‍ നേടിയ ചിത്രം വിമര്‍ശനങ്ങളിലൂടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കൂടുതല്‍ ലൈക്കുകളും ഫോളോവേഴ്‌സിനെയും ഉണ്ടാക്കാനായി കാണിക്കുന്ന ഇത്തരം സാഹസിക പ്രവൃത്തികള്‍ നിര്‍ത്തണമെന്ന് വിമർശകർ ആവശ്യപ്പെട്ടു.
മറ്റേതെങ്കിലും യുവദമ്പതികള്‍ അനുകരിക്കാന്‍ ശ്രമിച്ച് അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന ചോദ്യവും വിമർശകരുന്നയിക്കുന്നു ഉത്തരവാദിത്വമില്ലാത്ത ദമ്പതികള്‍ തുടങ്ങിയ നിരവധി കമന്റുകളാണ് ചിത്രത്തിനു എത്തുന്നത്. എന്നാല്‍ ട്രെയിന്‍ പതിയെ പോയതിനാല്‍ അപകടസാധ്യതകള്‍ ഇല്ലായിരുന്നെന്നാണ് ബ്ലോഗേഴ്‌സ് വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടി. എങ്കിലും ഇപ്പോഴും വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ചിത്രം നന്നായിട്ടുണ്ടെങ്കിലും ഇത് വളരെ അപകടം നിറഞ്ഞ പ്രവൃത്തിയാണെന്നും ഇവര്‍ക്ക് തീരെ ഉത്തരവാദിത്വം ഇല്ലെന്നുമൊക്കെ നിരവധി അഭിപ്രായങ്ങളാണ് എത്തുന്നത്.
https://www.instagram.com/p/BuEqe3lg4ZB/?utm_source=ig_embed