ഭര്‍ത്താവുമൊത്തുള്ള നമിതയുടെ ചൂടന്‍ ചിത്രങ്ങള്‍ വൈറലാകുന്നു; വിവാഹത്തോടെ പുലിമുരുകനിലെ ചേച്ചി അടിപൊളിയായെന്ന് ആരാധകർ

തെന്നിന്ത്യന്‍ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് നമിത. ഈ അടുത്തിടെ വിവാഹിതയായ നമിത കൂടുതല്‍ സുന്ദരി ആയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകര്‍ ഇത് വെറുതെ പറയുന്നതല്ല. ഭര്‍ത്താവുമൊത്തുള്ള നമിതയുടെ ഫോട്ടോഷൂട്ടാണ് ഈ അഭിപ്രായത്തിന് പിന്നില്‍.

ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയുമൊത്തുള്ള ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിര്‍മാതാവായ വീരേന്ദ്ര ചൗധരിയുമായി കഴിഞ്ഞ നവംബറിലായിരുന്നു നമിതയുടെ വിവാഹം. വിവാഹശേഷം ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2001ല്‍ മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് നമിത മോഡലിംഗ് അഭിനയ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്. മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ച നമിതയ്ക്ക് തെന്നിന്ത്യയില്‍ നിരവധി ആരാധകരുണ്ട്.

തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ നമിതയും ശരത്ബാബുവും തള്ളിയിരുന്നു. തുടര്‍ന്നാണ് സുഹൃത്തായ വീരേന്ദ്ര ചൗധരിയെ നമിത വിവാഹം കഴിച്ചത്. കുറെ നാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന നമിതയുടെ തിരിച്ചുവരവ് മലയാള സിനിമയായ പുലിമുരുകനിലൂടെയായിരുന്നു.

Top