തന്‍റെ ക്ഷണം ഓര്‍ത്തഡോക്‌സ് സഭ നിരസിച്ചു എന്നത് മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയന്‍.കൂടിക്കാഴ്ച നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ല

ചെങ്ങന്നൂര്‍:കൂടിക്കാഴ്ചക്കായുള്ള തന്റെ ക്ഷണം ഓര്‍ത്തഡോക്‌സ് സഭ നിരസിച്ചെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  തോമസ് മാര്‍ അത്തനാസിയോസ് തന്നെ വിളിച്ചു. കാണാന്‍ ആഗ്രഹിച്ചിട്ടില്ല ആരെയും സര്‍ക്കാര്‍ അപമാനിയ്ക്കില്ലെന്നും പിണറായി വ്യക്തമാക്കി. തന്റെ ക്ഷണം അദ്ദേഹം നിരസിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്നും പിണറായി വ്യക്തമാക്കി.നേരത്തെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപനെ മുഖ്യമന്ത്രി കാണാന്‍ ക്ഷണിച്ചുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് മറുപടിയായി ആരെയും അങ്ങോട്ട് ചെന്ന് കാണില്ലെന്നും വേണമെങ്കില്‍ ഇവിടേക്ക് വരാമെന്നും ഭദ്രാസനാധിപന്‍ പറഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പിണറായി രംഗത്തെത്തിയത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടു ദിവസമായി താന്‍ മണ്ഡലത്തിലുണ്ട്. ഈ സമയം ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലേയെന്ന് ചോദിച്ചു. അതിന് എന്നെ കാണേണ്ടവര്‍ ഇങ്ങോട്ട് വരുമെന്ന് അദ്ദേഹം മറുപടി നല്‍കി. മുഖ്യമന്ത്രി പറഞ്ഞു. അത് സാദാരണ ഒരു ചോദ്യത്തിനുള്ള മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു.PINARAYI ORTHODOX

സംഭവം വാര്‍ത്തയായതിന് പിന്നാലെ ബിഷപ്പ് തന്നെ വിളിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പറയുകയും ചെയ്തു. നമ്മള്‍ക്ക് തമ്മില്‍ കാണണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്നും അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇത് ഒരു മാധ്യമപ്രവര്‍ത്തകന്റെ മാത്രം ബുദ്ധിയല്ല. മറിച്ച് പരാജയഭീതി നേരിടുന്ന രാഷ്ട്രീയകേന്ദ്രത്തിന്റെ ബുദ്ധിയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ചില വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ കണ്ടെത്തുന്ന രീതിയാണ്. വിശപ്പിനെ പോലൊരാളെ മുഖ്യമന്ത്രി അപമാനിച്ചു എന്നു പറഞ്ഞാല്‍ അതിന്‍റെയൊരു ആനുകൂല്ല്യം കിട്ടുമെങ്കില്‍ കിട്ടിക്കൊള്ളട്ടെ എന്ന് കരുതിക്കാണും. എന്നാല്‍ ഈ സര്‍ക്കാര്‍ എല്ലാ വിഭാഗത്തെയും പരിഗണിക്കുന്ന സര്‍ക്കാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Top