മന്ത്രിസഭയുടെ 1000 ദിവസം ആഘോഷം: ചെലവ് ചുരുക്കലിനിടയിലും കോടികള്‍ മുടക്കി സര്‍ക്കാര്‍

പ്രളയ ദുരിതത്തില്‍ നിന്ന് കരകയറി വന്ന കേരളത്തില്‍ പ്രളയത്തിന്റെ പേരില്‍ ചെലവു ചുരുക്കല്‍ നടക്കുന്ന വേളയില്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കി മന്ത്രിസഭയുടെ 1000 ദിവസം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. പൊതുഭരണ വകുപ്പ് ആഘോഷത്തിനായി പത്ത് കോടിയോളം രൂപ ചെലവഴിക്കുമെന്ന് ഉത്തരവിറക്കുകയും ചെയ്തു. പ്രളയ ദുരിത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും എല്ലാം സര്‍ക്കാര്‍ ധന സഹായം പൂര്‍ണമായും ലഭ്യമായിട്ടില്ല. 40,000 കോടി നഷ്ടമാണ് കേരളത്തിന് പ്രളയക്കെടുതിയില്‍ നഷ്ടമായത്. നാശം വിതച്ച പ്രളയ കെടുതിയില്‍ നിന്ന് കേരളത്തിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്ന വേളയില്‍ ആണ് സര്‍ക്കാര്‍ വന്‍തുക ആഘോഷങ്ങള്‍ക്കായി തുക മുടക്കുന്നത്.

Top