പിണറായി നൽകിയ ലിസ്റ്റ് ഗവർണർ വെട്ടിത്തള്ളി…!! ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി ലിസ്റ്റിലെ മൂന്നാമനെ നിയമിച്ചു

മുൻ കേന്ദ്രമന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനത്തേയ്ക്ക് ബിജെപി കൊണ്ടുവന്നപ്പോൾ തന്നെ വലിയ ഇടപെടലുകൾ പ്രതീക്ഷിച്ചിരുന്നത് തന്നെയാണ് എന്നാൽ ഇത്രയും വലിയൊരു വെട്ട് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി സർക്കാർ നൽകിയ  നിർദേശം ഗവർണർ മറികടന്നിരിക്കുകയാണ്.

ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി പണറായി വിജയൻ സർക്കാർ പട്ടികയിലുണ്ടായ ആദ്യ രണ്ട് പേരുകൾ വെട്ടി മൂന്നാമനായിരുന്ന ഡോ. മോഹൻ കുന്നുമ്മലിനെ വൈസ് ചാൻസലറായി നിയമിച്ചിരിക്കുകയാണ് ഗവർണർ. ഡോ. എം.കെ.സി. നായർ 27-നു വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സർക്കാർ നൽകുന്ന ലിസ്റ്റ് റദ്ദാക്കുന്നത് ഒരു സാധാരണ സംഭവമല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഡോ.ബി ഇക്ബാൽ അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റി സമർപ്പിച്ച ലിസ്റ്റിൽ തൃശൂർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലായ പ്രവീൺ ലാൽ,​ മുൻമുഖ്യമന്ത്രി സി. അച്യുതമേനോന്റെ മകൻ ഡോ. വി. രാമൻകുട്ടി,​ മോഹൻ കുന്നുമ്മൽ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ പ്രവീൺ ലാലിനെ വി.സിയാക്കുന്നതിനോടായിരുന്നു സർക്കാരിനും സി.പി.എമ്മിനും താൽപര്യം.

എന്നാൽ ഗവർണർ പട്ടികയിൽ മൂന്നാമനായ മോഹൻ കുന്നുമ്മലിനെ വി.സിയായി നിയമിക്കുകയായിരുന്നു. കേന്ദ്ര സർക്കാരിലെ ഉന്നതരുമായി അടുത്ത സൗഹൃദം പുലർത്തുന്ന മോഹൻ കുന്നുമ്മൽ ആരോഗ്യ സർവകലാശാല ഗവേണിംഗ് കൗൺസിൽ അംഗവും മെഡിസിൻ ഡീനുമായിരുന്നു. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലെ റേഡിയോ ഡയഗ്‌നോസിസ് വിഭാഗം മേധാവിയാണ് ഇദ്ദേഹം.

തൃശൂർ മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ ദീർഘകാലം അധ്യാപകനായി പ്രവർത്തിച്ച ഡോ. മോഹൻ, 2016ൽ മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പലായിരുന്നു. ഇന്ത്യൻ റേഡിയോജിക്കൽ ആൻഡ് ഇമേജിംഗ് അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിച്ച ഡോ. മോഹൻ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ അംഗവുമാണ്. 2016ൽ സംസ്ഥാന സർക്കാറിന്റെ മികച്ച ഡോക്ടർക്കുള്ള പുരസ്‌കാരം അടക്കം നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Top