മുഖം മിനുക്കാൻ പിണറായി! മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും!!ജലീൽ മന്ത്രിസഭക്ക് പുറത്തേക്ക് ?രാജേഷോ സ്വരാജോ മന്ത്രിയാകാൻ സാധ്യത !!

കൊച്ചി:ഭരണതലത്തിൽ പ്രതിഛായ നഷ്ടപ്പെട്ട പിണറായി സർക്കാർ അഴിച്ചുപണിക്ക് ഒരുങ്ങുന്നു വിദ്യാഭാസവകുപ്പിലും പോലീസ് വകുപ്പിലും ഒരുപാട് ആരോപണം ആണ് ഉയരുന്നത് .എം.ജി സർവ്വകലാശാലയില്‍ മാർക്ക് ദാനം നടത്തിയ കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അതിശക്തമായ സമരം നടത്തിയിരുന്നു .നിയവിരുദ്ധമായി ഇടപെട്ട് മാർക്ക് ദാനം നൽകിയ കെ.ടി ജലീൽ സർവ്വകലാശാലയുടെ സ്വയംഭരണാവകാശത്തിൽ കൈ കടത്തിയ വിഷയം മന്ത്രിസഭക്ക് നാണക്കേടുണ്ടാക്കിയിരുന്നു .പിണറായി സര്‍ക്കാര്‍ കാലാവധി തീരാന്‍ 17 മാസം ബാക്കി നില്‍ക്കെയാണ് മന്ത്രിസഭാ പുനഃസംഘടനക്കൊരുങ്ങുന്നത് . മന്ത്രിസഭയിലെ സിപിഎം മന്ത്രിമാരെയാകും മാറ്റുക. ടൂറിസം മന്ത്രി എ.സി.മൊയ്തീനും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് അടുത്ത വര്‍ഷം നടക്കാനുള്ള തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുഖം മിനുക്കലാണിത്. പകരം പുതുമുഖങ്ങള്‍ എത്തും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ മുമ്പായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഊ നീക്കമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്ന് മുതല്‍ അഞ്ച് പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുങ്ങുന്നത്. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മന്ത്രിസഭയിലെത്തിയേക്കും. പകരം മുതിര്‍ന്ന അംഗങ്ങളായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കര്‍ സ്ഥാനത്തേക്കെത്തും.ചെറുപ്പക്കാരിൽ നിന്നും ടിവി രാജേഷോ എം സ്വരാജോ മന്ത്രിസഭയിൽ എത്താൻ സാധ്യതുണ്ട് .

വനിതാ മന്ത്രിമാരായ കെ.കെ.ശൈലജയും ജെ.മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനത്ത് തുടരും. കൂടാതെ ഒരു വനിതാ മന്ത്രിയെ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. കൊട്ടാരക്കര എംഎല്‍എ ആയിഷാ പോറ്റിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20-ല്‍ നിന്ന് 21 ആയി ഉയരും.

ധനമന്ത്രി തോമസ് ഐസക്, വൈദ്യുതി മന്ത്രി എം.എം.മണി, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ തുടങ്ങിയവര്‍ സ്ഥാനത്ത് തന്നെ തുടരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും അഞ്ച് പൂര്‍ത്തിയാക്കും.

അതേ സമയം മുതിര്‍ന്ന മന്ത്രിമാരായ ഇ.പി.ജയാരജനും എ.കെ.ബാലനും സ്വയം സ്ഥാനമൊഴിയാന്‍ തയ്യാറല്ലെങ്കില്‍ മന്ത്രിസഭയില്‍ തുടരനാണ് സാധ്യത. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നീക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ നിരന്തര ആവശ്യം പരിഗണിച്ച്‌ കെ.ബി.ഗണേഷ് കുമാറിന് മന്ത്രിപദം നല്‍കുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.അതേസമയം ചികിത്സക്കായി മാറി നിൽക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിക്കാനോ അവധി എടുക്കാനോ സാധ്യതയുണ്ട് .അന്ഗിനെ വന്നാൽ കോടിയേരിക്ക് പകരമായി പാർട്ടി സെക്രട്ടറിയായി ഇ.പി ജയരാജൻ വരാൻ സാധ്യത ഉള്ളതിനാൽ ജയരാജൻ മന്ത്രിസ്ഥാനത്ത് നിന്നും മാറാനും സാധ്യതയുണ്ട് .

2016 ഒക്‌ടോബര്‍ 14ന് ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചതടക്കമുള്ള ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. മന്ത്രിയായി 142-ാം ദിവസമായിരുന്നു ഈ രാജി വെച്ചത് .

തെറ്റുകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി അംഗത്വത്തില്‍ നിന്നും അദ്ദേഹം മാറ്റി നിര്‍ത്തെപ്പട്ടിരുന്നു. പാര്‍ട്ടി തീരുമാനത്തില്‍ കടുത്ത നിരാശനായിരുന്ന ജയരാജന്‍ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിക്കുന്ന സാഹചര്യം വരെ സംജാതമാവുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റവിമുക്തനാക്കപ്പെട്ട ജയരാജൻ മന്ത്രിസഭയിൽ എത്തുകയായിരുന്നു .ജയരാജനെ മന്ത്രിസഭയില്‍ എടുക്കുന്നതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ അടക്കമുള്ള പാര്‍ട്ടികളുമായി ഒന്നിലധികം തവണ ചര്‍ച്ച നടത്താന്‍ പാര്‍ട്ടി തയ്യാറായി എന്നുമാത്രമല്ല ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ഘടക കക്ഷികളുടെ എതിര്‍പ്പിന് പുല്ലുവില കല്‍പ്പിക്കുന്ന പതിവ് രീതിക്ക് ഭിന്നമായി അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടു കൂടിയാണ് പുതിയ തീരുമാനം. മന്ത്രിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലുള്ള അസംതൃപ്തിയായിരുന്നു സി.പി.ഐ യുടെ എതിര്‍പ്പിന്റെ ആധാരം. എന്നാല്‍ തങ്ങള്‍ക്ക് ഒരു കാബിനറ്റ് പദവി അധികം ലഭിച്ചതോടെ ആ പാര്‍ട്ടിഅംഗീകരിക്കുകയായിരിരുന്നു .യു.ഡി.എഫ് മന്ത്രിസഭയില്‍ 21 മന്ത്രിമാരും ഒരു ചീഫ് വിപ്പും ഉണ്ടായപ്പോള്‍ രൂക്ഷവിമര്‍ശനം നടത്തിയ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയില്‍ ഇപ്പോള്‍ 20 പേരായി. സി.പി.ഐക്കു കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ നല്‍കുന്നു. ഇതോടെ കാബിനറ്റ് പദവിയില്‍ വി.എസ് അച്യുതാനന്ദനും ബാലകൃഷ്ണ പിള്ളയും ഉള്‍പ്പെടെ മൂന്നു പേരായി.അഡ്വക്കേറ്റ് ജനറൽ കാബിനറ്റ് റാങ്കിൽ എത്തി .ഡൽഹിയിൽ സമ്പത്ത് മറ്റൊരു ക്യാബിനറ് റാങ്ക് പദവിയിൽ എത്തി സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും എല്ലാവരും മുണ്ടുമുറുക്കിയുടുക്കണമെന്നും പറയുന്ന മുഖ്യമന്ത്രി ഇനിയും മന്ത്രിസഭയിലെ എണ്ണം കൂട്ടിയാൽ ഈ ധൂര്‍ത്തിനെക്കുറിച്ച് എന്താണു പറയാനുള്ളതെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്

Top