തിരുവനന്തപുരം: സമസ്തയെയും മുസ്ലിം സമുദായത്തേയും ചേർത്ത് നിർത്താൻ പിണറായി !സമസ്ത പൊതുസമൂഹത്തിന് സ്‌നേഹവും സന്ദേശവും പകർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത ശതാബ്ദി സന്ദേശയാത്രയ്‌ക്ക് തിരുവനന്തപുരത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഈ പ്രസ്ഥാനത്തിന് കഴിയുന്നുണ്ട്. സമസ്തയുടെ മുൻഗാമികളായ പണ്ഡിതരുടെ സംഭാവന ഏറെ വലുതാണ്. മതനിരപേക്ഷനിലപാടും മനസ്സുമാണ് സമസ്തയുടേത്. ഇത് തുടരേണ്ട കാലഘട്ടമാണിത്. വിയോജിപ്പുകളെ മനസ്സിലാക്കാനുള്ള കഴിവ് വേണം. രാജ്യത്ത് നാനാത്വത്തിൽ ഏകത്വം തച്ചുതകർക്കപ്പെടുന്ന കാലമാണ്.
ഭൂരിപക്ഷവർഗീയതയോടൊപ്പം ന്യൂനപക്ഷവർഗീയതയും നാടിന് ആപത്താണ്. ഇതിനെതിരെയുള്ള സമസ്തയുടെ നിലപാട് ഏറെ പ്രശംസനീയമാണ് .മതവിശ്വാസം മുതലെടുത്ത് എല്ലാ വർഗീയവാദികളും നുണ പ്രചരിപ്പിക്കുന്നുണ്ട്. വർഗീയതയ്‌ക്കെതിരെ ഇടതുപക്ഷം എന്നും നിലപാട് കൈക്കൊണ്ടിട്ടുണ്ട്. കൂടാതെ ന്യൂനപക്ഷ അവകാശത്തിനുവേണ്ടി എന്നും മുന്നിലുള്ള പ്രസ്ഥാനമാണ്. ഇത്തരം കാര്യങ്ങൾ ഏതെങ്കിലും തെരഞ്ഞെടുപ്പിൽ അളക്കാനുള്ളതല്ലെന്നും എൽഡിഎഫ് സർക്കാർ ഇൗ നിലപാടുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.










