തിരുവനന്തപുരം: അഴിമതിരഹിത കാര്യക്ഷമമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈമടക്ക് നല്‍കുന്നവരെ രക്ഷിക്കരുതെന്നും ശിക്ഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ആദ്യം ഉപദേശിക്കണം, ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. കൈമടക്ക് നല്‍കിയാല്‍ മാത്രം നടപടി എന്ന രീതി മാറണമെന്നും പിണറായി പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവില്‍ സര്‍വീസിനെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ കഴിയൂ. ഭരണരംഗത്ത് വലിയ തോതില്‍ പുനഃക്രമീകരണം വേണം. പുതിയൊരു കേരളാമോഡലിന് ഇത്തരമൊരു മാറ്റം ആവശ്യമാണ്. മാറ്റം സംഘടനകളുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും.
സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കണം. സേവനാവകാശനിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ വകുപ്പുകള്‍ നല്‍കണം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്നും പിണറായി പറഞ്ഞു.