കണ്ണൂര്‍: ലാത്തിയും തോക്കുമുപയോഗിച്ചല്ല ക്രമസമാധാനപലനം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മര്‍ദക പോലീസിനെ ആവശ്യമില്ല. പെരുമാറ്റത്തില്‍ വിനയവും നിയമ നടപടികളില്‍ കാര്‍ക്കശ്യവുമുള്ള ഉത്തമരായ പൊലീസ് ഉദ്യോഗസ്ഥരായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ മാങ്ങാട്ടുപറമ്പില്‍ കെഎപി നാലാം ബറ്റാലിയനിലെ പാസിങ് ഔട്ട് പരേഡിനെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പൊലീസ് സ്റ്റേഷനുകളിലും പൗരാവകാശ രേഖ പ്രദര്‍ശിപ്പിക്കും. ജനാധിപത്യ പൊലീസ് സംവിധാനം ഏര്‍പ്പെടുത്തും. പൊലീസ് ജനങ്ങളോടു വിനയമുള്ളവരായിരിക്കണം. സംസ്ഥാനത്തിനകത്തും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വര്‍ഗീയത അടക്കം പലതരം ഭീഷണികള്‍ നാം നേരിടുന്നു. സുരക്ഷിത അന്തരീക്ഷത്തിനായി ജനങ്ങളുടെ പിന്തുണയുള്ള ജനാധിപത്യവും പൊലീസ് സംവിധാനവും ആവശ്യമാണെന്നും പിണറായി പറഞ്ഞു.