മുഖ്യമന്ത്രി സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു; ചികിത്സയിലുളളവരെ നേരിൽ കണ്ടു

കൊച്ചി: യഹോവ സമ്മേളനത്തിനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കളമശേരിയിലെത്തി. സെന്റ് പോള്‍സ് കോളേജില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ മുഖ്യമന്ത്രി സ്‌ഫോടനം നടന്ന സാമ്ര കണ്‍വന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ചു. പിന്നാലെ കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെ കണ്ടു. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. രോഗികളെയും അവരുടെ ബന്ധുക്കളെയും കണ്ട് ആശ്വാസിപ്പിച്ചു.

മെഡിക്കല്‍ കോളേജില്‍ നാലു പേര്‍ ഐസിയുവില്‍ കഴിയുന്നുണ്ട്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുളളവരെ സന്ദര്‍ശിച്ചതിന് പിന്നാലെ കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. അഞ്ചു പേരാണ് സണ്‍റൈസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലാരിവട്ടത്തുളള മെഡിക്കല്‍ സെന്ററിലും മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നാലു പേരാണ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്നത്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

 

Top