കോട്ടയം: 2026 ലും തുടർ ഭരണം ഉറപ്പിക്കാനുള്ള തന്ത്രങ്ങളുമായി ഇടതു മുന്നണിയും പിണറായി വിജയനും. ആദ്യത്തെ രണ്ടര വർഷം കെ.കെ ഷൈജലയ്ക്ക് ഉപമുഖ്യമന്ത്രിപദത്തോടെ ആരോഗ്യമന്ത്രിസ്ഥാനവും തുടർന്നുള്ള രണ്ടര വർഷം ഷൈജലയെ മുഖ്യമന്ത്രിയാകുന്നതിനുമാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നതിന്റെ പഴി ഒഴിവാക്കി കേരളത്തിന് ആദ്യത്തെ വനിതാ മന്ത്രിയെ നൽകുന്നതിനാണ് സി.പി.എം ശ്രമിക്കുന്നത്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ ഭാഗമായിരുന്ന മന്ത്രിമാരിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജ മാത്രമാവും ഇക്കുറിയും മന്ത്രിസഭയിൽ ഉണ്ടാകുകയെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ ആലോചിക്കുന്നത്.
കെ.കെ ഷൈജലയെ മുഖ്യമന്ത്രിയാക്കുന്നതിനുള്ള ചർച്ചകൾ നേരത്തെ തിരഞ്ഞെടുപ്പിനു മുൻപ് സി.പി.എമ്മിൽ നടന്നിരുന്നു. ഷൈജലയെ മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നതിനായിരുന്നു സി.പി.എമ്മിലെ ചർച്ചകൾ. കഴിഞ്ഞ തവണ വി.എസിനെ മുന്നിൽ നിർത്തിയതിനാലാണ് തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചതെന്നും പിണറായി വിജയന് കാര്യമായ ജനസമ്മിതിയില്ലെന്നും ഭയപ്പെട്ടിരുന്ന ഒരു വിഭാഗമാണ് ഇത്തരത്തിൽ കെ.കെ ഷൈലജയെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടിയത്.
എന്നാൽ, തിരഞ്ഞെടുപ്പിന് പിണറായി തന്നെ നേതൃത്വം നൽകണമെന്നു സി.പി.എം തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കുറി സി.പി.എം ആദ്യത്തെ രണ്ടര വർഷം പിണറായിയെ തന്നെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. രണ്ടര വർഷത്തിനു ശേഷം കെ.കെ ഷൈജലയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശം പിണറായി വിജയൻ തന്നെയാണ് എൽ.ഡി.എഫ് യോഗത്തിൽ മുന്നോട്ടു വച്ചതെന്നാണ് സൂചന.


