നിയമസഭാ മാധ്യമ പുരസ്‌കാരത്തിനെതിരെ മുന്‍ മന്ത്രി പി.കെ ജയലക്ഷമിയുടെ പരാതി ഉമ്മന്‍ചാണ്ടി സ്പീക്കറെ ഫോണില്‍ വിളിച്ച് പ്രതിക്ഷേധം അറിയിച്ചു.

നിയമസഭാ മാധ്യമ പുരസ്‌കാരത്തിനെതിരെ മുന്‍ മന്ത്രി പി.കെ ജയലക്ഷമിയുടെ പരാതി
ഉമ്മന്‍ചാണ്ടി സ്പീക്കറെ ഫോണില്‍  വിളിച്ച് പ്രതിക്ഷേധം അറിയിച്ചു.
തിരുവനന്തപുരം: നിയമസഭാ  മാധ്യമ അവാര്‍ഡ്  നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന്  ആരോപിച്ച് മുന്‍ പട്ടിക വര്‍ഗ്ഗ  ക്ഷേമ യുവജന കാര്യ വകുപ്പ് മന്ത്രി  പി.കെ ജയലക്ഷമി  രംഗത്ത് . കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച  പുരസ്‌കാരങ്ങളില്‍  ദൃശ്യമാധ്യമവിഭാഗത്തിലുള്ള  ഇ.കെ നായനാര്‍ അവാര്‍ഡ്  പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ട് ജയലക്ഷമി സ്പീക്കര്‍ക്ക് പരാതി നല്‍കി.  ഏഷ്യാനെറ്റ് ന്യൂസ് വയനാട് ലേഖകന്‍ ജയ്‌സണ്‍ മണിയങ്ങാടിനായിരുന്നു ഈ വിഭാഗത്തില്‍ അവാര്‍ഡ്.  അവാര്‍ഡിനെതിരെ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടി യും സ്പീക്കറെ ഫോണില്‍ വിളിച്ച് പ്രതിഷേധം അറിയിച്ചതായി വിവരമുണ്ട്.
2011 -2016 കാലയളവില്‍ പി.കെ ജയലക്ഷമി പട്ടിക വര്‍ഗ്ഗ വകുപ്പ് മന്ത്രിയായിരിക്കെ നടത്തിയ വിവിധ പദ്ധതികളെക്കുറിച്ച് തയ്യാറാക്കിയ തോല്‍ക്കുന്ന ജനത എന്ന വാര്‍ത്താ പരമ്പരയ്ക്കാണ് അനേ്വഷണാത്മക മാധ്യമ  പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്.  എന്നാല്‍ ഈ വാര്‍ത്ത വ്യാജമായിരുന്നുവെന്നും സൈബര്‍ ക്വൊക്കേട്ടഷന്‍ സംഘത്തിന്റെ  ഗൂഢാലോചനയെതുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണെന്നുമാണ്  ജയലക്ഷ്മിയുടെ പരാതി.  പട്ടികവര്‍ഗ്ഗക്കാരിയായ തന്നേയും  കുടുംബത്തേയും  കുറിച്യ സമുദായത്തേയും പട്ടിക വര്‍ഗ്ഗ വിഭാഗത്തേയും അധിഷേപിക്കുന്നതിനും ദുരുദ്ദേശപരമായി ചെയ്ത വാര്‍ത്തയാണിതെന്നും  വാര്‍ത്തയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.   നിരന്തരം ചാനല്‍ വേട്ട തുടര്‍ന്നപ്പോള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി 2016  നവംബര്‍ 7ന് മുഖ്യ മന്ത്രി പിണറായി വിജയന് പരാതി നല്കിയിരുന്നു.  വാര്‍ത്തകള്‍ക്ക് പിന്നിലെ ഗൂഡാലോചനകളെ കുറിച്ച് അനേ്വഷിക്കണമെന്നും ബാലാവകാശ നിയമം, സൈബര്‍ ആക്ട് , പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം ഈ സംഘത്തിനെതിരെ കേസെടുക്കണമെന്നും വാര്‍ത്തയില്‍ ആരോപിക്കപ്പെട്ട വിഷയങ്ങളില്‍ ഉന്നത തല അനേ്വഷണം വേണമെന്നുമായിരുന്നു  മുഖ്യ മന്ത്രിക്കു നല്കിയ പരാതിയില്‍  ആവശ്യം.  ഈ കേസ് ഇപ്പോള്‍ പോലീസ് അനേ്വഷിച്ചുവരികയാണ.്   ഇതേ വിഷയം  വാര്‍ത്തയെ തുടര്‍ന്ന് നിയമസഭയില്‍ ഉന്നയിക്കപ്പെട്ടതോടെ അനേ്വഷണത്തിനായി മന്ത്രിസഭാ ഉപസമിതിയെ നിയമിക്കുകയും അതിനു പുറമെ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് അനേ്വഷണവും   പട്ടിക വര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍  വകുപ്പതല അനേ്വഷണവും നടന്നു.  എന്നാല്‍ ഉന്നയിക്കപ്പെട്ട ഒരു കാര്യത്തിനും വ്യക്തത ലഭിക്കാത്തതിനാല്‍ എല്ലാവരും ഒരുവിധത്തില്‍ അനേ്വഷണം അവസാനിപ്പിച്ച മട്ടാണ്.  ഇതിനിടെയാണ് തെളിയിക്കപ്പെടാത്ത ആരോപണങ്ങള്‍  ശരിവച്ച് കൊണ്ട് നിയമസഭ വേട്ടക്കാരന് പുരസ്‌കാരം നല്കി ആദരിക്കുന്നതെന്നാണ് മുന്‍ മന്ത്രിയുടെ ആക്ഷേപം.   അവാര്‍ഡ് വിതരണം ചെയ്യുന്നതിന് മുമ്പ്  നിയമസഭാ ഉപസമിതിയെ നിയോഗിച്ച് അനേ്വഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.
യുഡിഎഫ് കോട്ടയായ മാനന്തവാടിയില്‍ നിന്ന് ആയിരത്തിമുന്നൂറ്റി അറുപത്തിമൂന്ന് വോട്ടിനാണ് ജയലക്ഷ്മി പരാജയപ്പെട്ടത്.    ഒരു വിഭാഗം കോണ്‍ഗ്രസ്‌കാരുടെ നേതൃത്വത്തില്‍ നടന്ന പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും വ്യാജവാര്‍ത്തകളുമായിരുന്നു അവരുടെ പരാജയത്തിനിടയാക്കിയിരുന്നത്.  തെരെഞ്ഞെടുപ്പ് ഫലത്തിന് ശേഷവും ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും  ഏറ്റവും ഒടുവിലത്തെ ഇരയാണ് താനെന്നും ജയലക്ഷ്മി പറഞ്ഞു.  രണ്ടു മാസം മുമ്പ് പെണ്‍ കുഞ്ഞിന് ജ•ം നല്കിയ ജയലക്ഷ്മി ഇപ്പോള്‍ വിശ്രമത്തിലാണ്.  ചാനല്‍ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കിയതിന് ശേഷം  ചില ഭീഷണികള്‍ ഇവര്‍ക്കെതിരെ ഉയര്‍ന്നിരുന്നു.   ഇതിനെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ജയലക്ഷമിക്ക് രണ്ട് ഗണ്‍മാന്‍മാരെ അനുവദിച്ചിട്ടുണ്ട്.
Top