അനുരഞ്ജന നീക്കങ്ങളോടു മുഖം തിരിക്കുന്നു; മാണി ബിജെപിയില്‍ പോയാല്‍ അത് ആത്മഹത്യയ്ക്ക് തുല്യമെന്ന് കുഞ്ഞാലിക്കുട്ടി

P.K.Kunhalikutty

തിരുവനന്തപുരം: ഇടഞ്ഞുനില്‍ക്കുന്ന കെ.എം.മാണി അനുരഞ്ജന നീക്കങ്ങളോടു മുഖം തിരിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. കേരള കോണ്‍ഗ്രസ് (എം) ബിജെപിക്കൊപ്പം പോയാല്‍ ആത്മഹത്യാപരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യുഡിഎഫില്‍ കേരള കോണ്‍ഗ്രസിനു ചില പ്രശ്‌നങ്ങളുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ചരല്‍ക്കുന്ന് ക്യാംപ് കഴിയുന്നതുവരെ കാത്തിരിക്കാനാണ് ചെയര്‍മാന്‍ കെ.എം.മാണിയുടെ നിര്‍ദേശം. അത് അംഗീകരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാണിയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നവരില്‍ ഒരാള്‍ പി.കെ.കുഞ്ഞാലിക്കുട്ടിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച ഫോണില്‍ വിളിച്ചപ്പോഴാണു രമേശിനോടു സംസാരിക്കാന്‍ മാണി തയാറാകാതിരുന്നത്. ഫോണെടുത്ത സഹായി, മാണി ധ്യാനത്തിനു പോയിരിക്കുകയാണെന്നാണു പറഞ്ഞത്. കാണാന്‍ കൂടി ഉദ്ദേശിച്ചാണു വിളിച്ചതെന്നു രമേശ് അറിയിച്ചു. തിരിച്ചുവിളിക്കാമെന്ന മറുപടി ലഭിച്ചുവെങ്കിലും ഇന്നലെയും അതുണ്ടായില്ല.

കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് (എം) എംഎല്‍എമാരുടെ യോഗത്തില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വതന്ത്ര നിലപാട് എടുത്തു മുന്നോട്ടുപോകുന്നതാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നല്ലതെന്നായിരുന്നു ജില്ലാ കമ്മിറ്റികളുടെ നിലപാട്.

Top