
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്ലസ് ടു പരീക്ഷാഫലം ജൂലൈ 31നകം പ്രസിദ്ധീകരിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം. ഇതിന് പുറമെ മൂല്യനിർണയം സംബന്ധിച്ച് വിവരങ്ങൾ 10 ദിവസത്തിനകം നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശം നൽകി.
സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറഞ്ഞതിെന്റ അടിസ്ഥാനത്തിൽ പരീക്ഷ നടത്തുമെന്ന് ആന്ധ്രപ്രദേശ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കർശന മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷ നടത്തുകയെന്നും സംസ്ഥാനം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
ഓരോ പരീക്ഷ ബോർഡുകളും സ്വയം ഭരണ അവകാശമുള്ളവയാണ്. അതിനാൽ തന്നെ മൂല്യനിർണയത്തിന് സ്വയം പദ്ധതികൾ ആവിഷ്‌കരിക്കാമെന്നും അതിെന്റ കൃത്യത പിന്നീട് വിലയിരുത്തും സുപ്രീംകോടതി വ്യക്തമാക്കി.
നേരത്തേ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പൺ സ്‌കൂൾ പരീക്ഷ റദ്ദാക്കിയിരുന്നു. എന്നാൽ മൂല്യനിർണയ പദ്ധതി ഇതുവരെ വിശദീകരിച്ചിട്ടില്ല.
നേരത്തേ, സി.ബി.എസ്.ഇയും സി.ഐ.എസ്.സി.ഇയും വിദ്യാർഥികളെ വിലയിരുത്തുന്നതിന് ബദൽ മാനദണ്ഡങ്ങൾ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.