കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലി വിവാദം. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ ആര്‍ഷോ പരീക്ഷ എഴുതാതെ പാസായവരുടെ പട്ടികയിൽ വന്നതാണ് വിവാദമായിരിക്കുന്നത്.അതേസമയം എഴുതാത്ത പരീക്ഷ പാസായ സംഭവത്തിലും വ്യാജരേഖ ചമച്ച് അധ്യാപികയാകാൻ ശ്രമിച്ച സംഭവത്തിലും പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. എഴുത്താത്ത പരീക്ഷയ്ക്ക് മാർക്ക് വന്നതെങ്ങനെ എന്ന് അറിയില്ലെന്നും പരീക്ഷ നടന്ന സമയത്ത് താൻ തിരുവനന്തപുരത്തായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ കേസില്‍ പ്രതി ആയതിനാല്‍ ആർഷോ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിരുന്നില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ പാസായിരിക്കുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്‍റേണല്‍ എക്സറ്റേണല്‍ പരീക്ഷ മാര്‍ക്കുകളും രേഖപ്പെടുത്തിയിട്ടില്ല.എസ്എഫ്ഐക്ക് മാത്രമായി കോളജുകളില്‍ പാരലല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്ന് കെഎസ്‌യു ആരോപിച്ചു. അതേസമയം, എൻഐസിക്ക് പറ്റിയ തെറ്റാണിതെന്നാണ് കോളജ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.
ഇതിനിടെ, മഹാരാജാസ് കോളജിന്‍റെ പേരില്‍ വ്യാജരേഖ ചമച്ച മറ്റൊരു സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പോലീസില്‍ പരാതി നല്‍കി. പൂര്‍വ വിദ്യാര്‍ഥിയായ കെ. വിദ്യക്കെതിരേയാണ് പരാതി നൽകിയിട്ടുള്ളത്. ഇവർ ഈ രേഖ ഉപയോഗിച്ച് മറ്റൊരു കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ആയതായാണ് ആരോപണം.
കോളജിന്‍റെ സീലും വൈസ് പ്രിന്‍സിപ്പലിന്‍റെ ഒപ്പും വ്യാജമായി ഉണ്ടാക്കി. രണ്ട് വര്‍ഷം മഹാരാ ജാസില്‍ താത്കാലിക അധ്യാപികയായി രുന്നുവെന്നാണ് രേഖ ചമച്ചത്. അട്ടപ്പാടി ഗവണ്‍മെന്‍റ് കോളജില്‍ അഭിമുഖത്തിന് ഹാജരായപ്പോള്‍ അവിടെ സംശയം തോന്നിയ അധികൃതര്‍ മഹാരാജാസ് കോളജ് അധികൃതരെ സമീപിക്കുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ വിവരം പുറത്ത് വന്നത്.
ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കാനാകുമായിരുന്നില്ല. പരീക്ഷ കൺട്രോളറോടാണ് മാർക്ക് വന്നത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാജാസ് കോളേജ് വ്യാജ രേഖ വിവാദത്തിൽ തനിക്കെതിരായ ആരോപണം യുക്തിരഹിതവും അടിസ്ഥാനരഹിതവുമാണെന്ന് ആർഷോ വ്യക്തമാക്കി. കുറ്റാരോപിതയായ വിദ്യയെ അറിയാമെന്നും എന്നാൽ വ്യാജ രേഖയെ പറ്റി ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.