എസ്എഫ്‌ഐക്കാർക്ക് വിലസാന്‍ മദ്യവും മയക്കുമരുന്നും..!! കേസിലെ പ്രതികള്‍ ഒളിവില്‍ കഴിയുന്നതും കോളേജില്‍: തുറന്നുപറച്ചിലുമായി നിഖില

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ഗുണ്ടാ പ്രവര്‍ത്തങ്ങളെക്കുറിച്ച് എണ്ണിപ്പറയുകയാണ് മുന്‍ വിദ്യാര്‍ത്ഥിനി നിഖില. കോളേജ് മുഴുവന്‍ നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ നേതാക്കളാണ്. അധ്യാപകരും പ്രിന്‍സിപ്പാള്‍ പോലും എസ്എഫ്‌ഐയുടെ കയ്യിലെ പാവയാണെന്നും നിഖില തുറന്നടിക്കുന്നു.

മദ്യവും മയക്കുമരുന്നും വരെ ക്യാമ്പസിലുണ്ട്. എസ്എഫ്‌ഐക്കാര്‍ക്ക് മാത്രമായി അവരാണ് ഇതെല്ലാം എത്തിക്കുന്നത്. വിവിധ കേസിലുള്ള പ്രതികള്‍ ഒളിവില്‍ കഴിയുന്നത് വരെ ക്യാമ്പസിന് അകത്താണെന്നും യൂണിവേഴിസിറ്റി കോളേജില്‍ നിന്ന് പഠനമുപേക്ഷിച്ച് പോയ നിഖില പറയുന്നു.

പഠിക്കാനുള്ള നല്ല അവസരം വേറെ കിട്ടിയിട്ടും നല്ലരീതിയില്‍ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുത്തത്. മികച്ച ലൈബ്രറി സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് കോളേജില്‍ ചേരുമ്പോഴുണ്ടായിരുന്ന പരിഗണന. എന്നാല്‍ പ്രതീക്ഷിച്ചതോ സ്വപ്നം കണ്ടതോ ആയ അനുഭവമല്ല യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായതെന്നാണ് നിഖില പറയുന്നത്.

കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എസ്എഫ്‌ഐ ആണെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. ചോദ്യം ചെയ്താല്‍ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും നിര്‍ബന്ധിച്ച് കൊണ്ട് പോകും. സമരപരിപാടികള്‍ക്ക് പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വേറെ വിദ്യാര്‍ത്ഥികളെ ഏര്‍പ്പാടാക്കിയിരുന്നു എന്നും നിഖില പറയുന്നു.

പഠന സാഹചര്യം നഷ്ടപ്പെടുത്തുന്ന എസ്എഫ്‌ഐ നയങ്ങളില്‍ എതിര്‍പ്പ് അറിച്ചപ്പോള്‍ മാനനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അധ്യാപകര്‍ പോലും ഒപ്പം നില്‍ക്കാനുണ്ടായില്ല. അവരങ്ങനെയാണെന്ന പ്രതികരണമാണ് പലപ്പോഴും അധ്യാപകരില്‍ നിന്ന് ഉണ്ടായത്. തിരഞ്ഞുപിടിച്ച് ഉപദ്രവം പതിവായപ്പോള്‍ പ്രിന്‍സിപ്പാളിനെ കണ്ട് കാര്യങ്ങള്‍ കരഞ്ഞ് പറഞ്ഞു. പക്ഷെ പ്രിന്‍സിപ്പാളിന്റെ പ്രതികരണം തീര്‍ത്തും നിരാശാ ജനകമാണെന്നും നിഖില പറഞ്ഞു.

അങ്ങേഅറ്റം മനസ് മടുത്താണ് ജീവിതം അവസാനിപ്പിക്കാന്‍ പോലും തീരുമാനിച്ചത്. കൂട്ടുകാര്‍ക്കെങ്കിലും മികച്ച പഠനത്തിന് അവസരം കിട്ടട്ടെ എന്ന് മാത്രമാണ് കരുതിയത് എന്നും നിഖില പറഞ്ഞു. വിവിധ കേസുകളില്‍ പ്രതിയാകുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഒളിവില്‍ കഴിയുന്നത് പോലും കോളേജിന് അകത്താണ്. പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ ഒളിവില്‍ താമസിച്ചത് ക്യാമ്പസിനകത്താണ്. യൂണിറ്റ് റൂമെന്ന് പറയുന്ന സംവിധാനം കോളേജിന് അകത്ത് ഉണ്ട്. കോളേജ് വിലക്കെടുത്ത പോലെയാണ് എസ്എഫ്‌ഐ നേതാക്കള്‍ പെരുമാറുന്നതെന്നും രാത്രിയും പകലും തോന്നിയപോലെയാണ് സാമസിക്കുന്നതെന്നും മദ്യവും മയക്കുമരുന്നും പോലും ക്യാമ്പസിന് അകത്ത് ഉണ്ടെന്നും നിഖില പറയുന്നു.

Top